ഇലക്ട്രോസ്റ്റീലിനെ വേദാന്ത ഏറ്റെടുത്തു

ഇലക്ട്രോസ്റ്റീലിനെ വേദാന്ത ഏറ്റെടുത്തു

ന്യൂഡെല്‍ഹി: കടബാധ്യത മൂലം പ്രതിസന്ധിയിലായ ഉരുക്കുകമ്പനി ഇലക്ട്രോസ്റ്റീലിനെ അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ് ഏറ്റെടുത്തു. 5,320 കോടി രൂപയ്ക്കാണ് ഇലക്ട്രോസ്റ്റീലിനെ വേദാന്ത വാങ്ങിയത്. ഇലക്ട്രോസ്റ്റീലിനെ ഏറ്റെടുത്തതോടെ വേദാന്ത ഗ്രൂപ്പ് ഉരുക്കു വ്യവസായത്തിലേക്കും കടന്നിരിക്കുകയാണ്.

ചെമ്പ്, ഇരുമ്പയിര്, സിങ്ക്, ടിന്‍ തുടങ്ങിയ ലോഹങ്ങളാണ് വേദാന്ത ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ സ്റ്റീല്‍ ഇലക്ട്രോസ്റ്റീല്‍ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് 25.1 ലക്ഷം ടണ്ണിലേക്ക് വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വേദാന്ത ഗ്രൂപ്പ് അറിയിച്ചു.

10,288 കോടി രൂപയാണ് ഇലക്ട്രോസ്റ്റീലിന്റെ കിട്ടാക്കടം. പാപ്പരത്ത കോടതി കയറിയതിനു ശേഷം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റന്‍സി കോഡ്(ഐബിസി) പ്രകാരം ഒത്തുതീര്‍പ്പാകുന്ന രണ്ടാമത്തെ കമ്പനിയാണ് ഇലക്ട്രോസ്റ്റീല്‍. കഴിഞ്ഞ മാസം ഭൂഷണ്‍ സ്റ്റീലിനെ ടാറ്റാ സ്റ്റീല്‍ വാങ്ങിയിരുന്നു.

Comments

comments