ദുബായില്‍ ടെലികോം കമ്പനികളെന്നു പറഞ്ഞ് പണം തട്ടിയ 33 പേര്‍ അറസ്റ്റില്‍

ദുബായില്‍ ടെലികോം കമ്പനികളെന്നു പറഞ്ഞ് പണം തട്ടിയ 33 പേര്‍ അറസ്റ്റില്‍

ദുബായ്: ടെലികോം കമ്പനികളില്‍ നിന്ന് എന്ന പേരില്‍ പണം തട്ടിയവര്‍ അറസ്റ്റിലായി. ഇതിനായി ദുബായ് പോലീസിന് വന്‍തുക കൈമാറ്റം ചെയ്തതായും സൂചന. ദേരയിലെയും സമീപ വിമാനത്താവളങ്ങളിലും നടന്ന റെയ്ഡില്‍ 33 പേരാണ് പിടിയിലായത്. ദുബായിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സംഘത്തെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണം നടത്തിയതെന്ന് റാഷിദിയ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ഹബ്രിഗേഡിയര്‍ സയിദ് ഹമദ് സുലൈമാന്‍ പറഞ്ഞു. വിലപിടിച്ചുള്ള സമ്മാനങ്ങള്‍ ലഭിക്കുന്നതിനായി ആയിരക്കണക്കിന് ആളുകളോടാണ് പണം നല്‍കാന്‍ ആവശ്യപ്പെട്ടത്.

റെയ്ഡില്‍ 14 ഏഷ്യന്‍ സ്വദേശികളെ അറസ്റ്റ് ചെയ്യുകയും നിരവധി സിം കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സിമ്മുകള്‍ വിവിധ പേരുകളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 70 മൊബൈല്‍ ഫോണുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബ്രിഗേഡിയര്‍ സുലൈമാന്‍ പറഞ്ഞു. പോലീസില്‍ നിന്നും രക്ഷപ്പെടാനായി ചിലകര്‍ സിം നശിപ്പിച്ചതായും പറയപ്പെടുന്നു.200000 ദര്‍ഹമാണ് സമ്മാനത്തിനായി വിവിധ ആളുകളില്‍ നിന്നായി സംഘം ആവശ്യപ്പെട്ടത്. പല ആളുകളും ഈ കെണിയില്‍ പെട്ടതായി പോലീസ് പറയുന്നു. ഈ വര്‍ഷം മെയ് വരെ അല്‍ റഷീദയില്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 12 എണ്ണമാണ്. ഇതില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് 780000 ദര്‍ഹത്തോളം നഷ്ടപ്പെട്ടു.

2017 ല്‍ അല്‍ റഷീദ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകള്‍ 11 എണ്ണമാണ്. 202000 ദര്‍ഹം നഷ്ടമായി. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനായി 901 ലേക്ക് വിളിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ കുറച്ചു കൂടെ ശ്രദ്ധാലുക്കളായിരിക്കണമെന്നും പോലീസ് അറിയിച്ചു.

Comments

comments

Categories: Arabia
Tags: Dubai, fraud