ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് എന്‍ആര്‍ഐ ബിസിനസിനുള്ള റിസര്‍വ്വ് ബാങ്ക് അനുമതി

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് എന്‍ആര്‍ഐ ബിസിനസിനുള്ള റിസര്‍വ്വ് ബാങ്ക് അനുമതി

എന്‍ആര്‍ഐ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുമതിയാണ് ലഭിച്ചത്

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് എന്‍ആര്‍ഐ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള നോണ്‍ റസിഡന്റ് റുപീ എക്കൗണ്ടുകള്‍ തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള അംഗീകാരമാണിത്. ഇതോടെ നോണ്‍ റസിഡന്റ് റുപീ സേവനങ്ങളായ സേവിംഗ്‌സ് ബാങ്ക്, സ്ഥിരനിക്ഷേപ എക്കൗണ്ടുകള്‍, വിദേശനാണ്യ വിനിമയ ഇടപാടുകള്‍ എന്നിവ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലൂടെ നല്‍കുവാന്‍ സാധിക്കും.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബാങ്കിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ 27 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. 2017 മാര്‍ച്ച് പത്തിനാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആരംഭിച്ചത്.

പലിശയിനത്തില്‍ മാത്രം 2017 2018 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 597 കോടി രൂപയാണ് നേടിയത്. മറ്റ് വരുമാനമാര്‍ഗങ്ങളിലൂടെ 102 കോടി രൂപയും ബാങ്കിന് നേടാനായി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, പുതുച്ചേരി, ജാര്‍ഖണ്ഡ്, ഡെല്‍ഹി എന്നീ പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സേവനം ലഭ്യമാണ്.

Comments

comments

Categories: Banking