പ്ലാസ്റ്റിക് മാലിന്യം: ബോധവത്കരണം പുതുതലമുറയിലൂടെ

പ്ലാസ്റ്റിക് മാലിന്യം: ബോധവത്കരണം പുതുതലമുറയിലൂടെ

ടൂറിസം പ്രധാനവരുമാനമായ രാജ്യമാണു മാലദ്വീപ്. വിനോദസഞ്ചാരികളുടെ പറുദീസയാണിവിടം. ഈ രാജ്യത്തിന്റെ ഒരു ശതമാനം മാത്രമാണ് കരഭാഗം. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു ദ്വീപുകളുടെ സമൂഹമാണ് മാലദ്വീപ്. സമുദ്രങ്ങളെ ആശ്രയിച്ചാണ് മാലദ്വീപില്‍ ടൂറിസം പ്രധാനമായും നിലനില്‍ക്കുന്നത്. എന്നാല്‍ സമീപകാലത്ത് സമുദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് വര്‍ധിച്ചത് ടൂറിസത്തെ ബാധിച്ചു. ഈ പശ്ചാത്തലത്തില്‍ മാലദ്വീപ് പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പോരാട്ടം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്ന യുവതലമുറയെ കാണണമെങ്കില്‍ മാലദ്വീപില്‍ എത്തിയാല്‍ മതി. 99 %ും ജലവും, 1 % കരഭാഗവും മാത്രമുള്ള ഈ രാജ്യത്ത് ടൂറിസം പ്രധാന വരുമാന സ്രോതസാണ്. ഇവിടെ 37 % തൊഴിലും വാഗ്ദാനം ചെയ്യുന്നതു വിനോദസഞ്ചാര മേഖലയാണ്. ഈ രാജ്യത്തെ യുവാക്കളുടെ ഭാവി ടൂറിസമാണെന്നു ബോദ്ധ്യമുള്ളതിനാല്‍ തന്നെ സമുദ്രം വൃത്തിയായി സൂക്ഷിക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളുമാണ്. പക്ഷേ മാലദ്വീപിലെ യുവാക്കളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണു സമീപകാലത്ത് ഉയര്‍ന്നുവന്നത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകള്‍ (ഗോസ്റ്റ് നെറ്റുകള്‍) കടലില്‍ ഉപക്ഷേിക്കുന്നതു കടലാമകള്‍ക്കു ഭീഷണിയാകുന്നതും, പവിഴപ്പുറ്റുകളെ പ്ലാസ്റ്റിക് ബാഗുകള്‍ മലിനപ്പെടുത്തുന്നതും അവര്‍ക്കു ഭീഷണിയായി മാറിയിരിക്കുന്നു. പ്ലാസ്റ്റിക് ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ സ്‌കൂള്‍ തലം മുതലുള്ള പോരാട്ടത്തിനു തുടക്കമിട്ടിരിക്കുകയാണു മാലദ്വീപ്. സ്‌ട്രോ, ഇയര്‍ ബഡ്‌സ് പോലെ ഒറ്റത്തവണ ഉപയോഗത്തിനുള്ള (സിംഗിള്‍ യൂസ്) പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണമെന്നു സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ഓഫ് ദി റീഫ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്കു തുടക്കമിടുകയും ചെയ്തു മാലദ്വീപ്. പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും പ്ലാസ്റ്റിക് ബാഗും, ബോട്ടിലും നിരോധിക്കുകയും ചെയ്തിരിക്കുന്നു. പരിസ്ഥിതിയെ സ്‌നേഹിക്കാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനൊപ്പം, കടലിലെ പാറക്കൂട്ടങ്ങളെയും, പവിഴപ്പുറ്റുകളെയും പരിപാലിക്കാനുള്ള മനസ് ഓരോ വിദ്യാര്‍ഥികളിലും ജനിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ള സ്‌കൂളുകളിലെ വിശേഷങ്ങള്‍ അറിയുമ്പോഴാണു പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യങ്ങളെ കുറിച്ചു മാലദ്വീപിലെ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുന്ന അവബോധം എത്രമാത്രം സവിശേഷതയുള്ളതാണെന്നു ബോദ്ധ്യപ്പെടുന്നത്.

ജപ്പാനില്‍ മാലിന്യങ്ങളെല്ലാം അത് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ തന്നെ ശേഖരിച്ചതിനു ശേഷം അവ റീ സൈക്കിള്‍ ചെയ്യും. മാലിന്യം വേര്‍തിരിച്ചെടുക്കുന്ന കാര്യത്തില്‍ ജപ്പാന്‍കാര്‍ വിദഗ്ധരാണ്. 1997-ല്‍ ക്യോട്ടോ ഉടമ്പടിയില്‍ ഒപ്പുവച്ചതിനു ശേഷം അവരുടെ ദേശീയ മുദ്രാവാക്യം തന്നെ 3R ആണ്. Reduce, Reuse, Recycle എന്നിവയാണ് 3 R.

ന്യൂയോര്‍ക്ക്

അമിതവണ്ണമുള്ള കുട്ടികള്‍ നിരവധിയുള്ള ഒരു നഗരമാണു ന്യൂയോര്‍ക്ക്. പക്ഷേ, അതിശയകരമെന്നു പറയട്ടെ, നഗരത്തിലെ ഭൂരിഭാഗം സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും ഉച്ചഭക്ഷണം ആരോഗ്യം പ്രദാനം ചെയ്യുന്നവയാണ്. ഇതൊരു വൈരുദ്ധമായി തോന്നാമെങ്കിലും, അവിടെ ഉച്ചഭക്ഷണത്തില്‍ സാലഡ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികളുടെ ആരോഗ്യത്തിനു ഗുണകരമാണ് ഉച്ചഭക്ഷണം. എന്നാല്‍ പരിസ്ഥിതിക്ക് ഒട്ടും ആരോഗ്യകരമല്ല. കാരണം സാലഡുകള്‍ വിളമ്പുന്നത് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് (ഭക്ഷണപ്പാത്രം). അതേസമയം പ്രാതലും, ഉച്ചഭക്ഷണവും വിളമ്പുന്നത് ജീര്‍ണിക്കുന്ന ബയോഡീഗ്രേഡബിള്‍ ട്രേയിലുമാണ്. 2014-ല്‍ യുഎസ് ഉത്പാദിപ്പിച്ചത് 33.25 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്കുകളാണ്. ഇവയില്‍ ഒന്‍പത് ശതമാനം മാത്രമാണ് റീ സൈക്കിള്‍ ചെയ്തത്. ബാക്കി 75 ശതമാനം പ്ലാസ്റ്റിക്കുകളും ഉപേക്ഷിക്കപ്പെട്ടതു ചപ്പുചവറുകള്‍ മൂടിയിടുന്ന സ്ഥലത്താണെന്നു പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. പ്ലാസ്റ്റിക് ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചു ബോദ്ധ്യപ്പെട്ടതോടെ, ചില നടപടികള്‍ സ്വീകരിച്ചിരിക്കുകയാണു ന്യൂയോര്‍ക്കിലെ പല സ്‌കൂളകളും. ക്ലാസ്‌റൂമുകളില്‍ റീ സൈക്ലിംഗ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്.’ പ്ലാസ്റ്റിക് ഉപയോഗത്തെ കുറിച്ച് മുന്‍കാലങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ അവബോധം ഞങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ട് ‘ ജൂലിയ ജാസേ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി പറയുന്നു.

ടോക്യോ

ടോക്യോയുടെ എല്ലാ സവിശേഷതകളുമുള്ള സ്‌കൂളാണ് അസാബു എലമെന്ററി സ്‌കൂള്‍. പക്ഷേ, ഇവിടെ വിളമ്പുന്ന ഉച്ചഭക്ഷണം ജാപ്പനീസ് സവിശേഷതകളുള്ളതല്ല. കീമ കറി, നാന്‍, പാല്‍, nata de coco yoghurt എന്നിവയാണ് ഉച്ചഭക്ഷണം. അതേസമയം തിങ്കളാഴ്ച ദിവസങ്ങളില്‍ അരി, മിസോ സൂപ്പ്, വേവിച്ച ഐല മത്സ്യം തുടങ്ങിയവ വിളമ്പാറുണ്ട്. ഭക്ഷണം വിളമ്പിക്കഴിയുമ്പോള്‍ അവശേഷിക്കുന്ന, ആകെ പറയാവുന്ന മാലിന്യമെന്നു പറയുന്നത് സ്‌ട്രോയും, ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കടലാസുമാണ്.പക്ഷേ ഈ മാലിന്യങ്ങളെല്ലാം അത് ഉത്പാദിപ്പിക്കുന്ന കമ്പനിക്കാര്‍ തന്നെ വന്നു ശേഖരിച്ചതിനു ശേഷം അവ റീ സൈക്കിള്‍ ചെയ്യും.’മാന്യന്മാര്‍ പ്രകൃതിയിലേക്കു മാലിന്യങ്ങള്‍ വലിച്ചെറിയില്ല. സ്‌കൂളില്‍ പ്ലാസ്റ്റിക് മാലിന്യം കാണപ്പെട്ടാല്‍, അവ വീടുകളിലേക്കു വിദ്യാര്‍ഥികള്‍ കൊണ്ടു പോകേണ്ടതുണ്ട്് ‘ ജപ്പാനിലുള്ള ഒരു സ്‌കൂളിലെ പ്രധാന അധ്യാപകനായ യാസുമാസ കുറോഡ പറയുന്നു. മാലിന്യം വേര്‍തിരിച്ചെടുക്കുന്ന കാര്യത്തില്‍ ജപ്പാന്‍കാര്‍ വിദഗ്ധരാണ്. 1997-ല്‍ ക്യോട്ടോ ഉടമ്പടിയില്‍ ഒപ്പുവച്ചതിനു ശേഷം അവരുടെ ദേശീയ മുദ്രാവാക്യം തന്നെ 3R ആണ്. Reduce, Reuse, Recycle എന്നിവയാണ് 3 R.

പ്ലാസ്റ്റിക് ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ സ്‌കൂള്‍ തലം മുതലുള്ള പോരാട്ടത്തിനു തുടക്കമിട്ടിരിക്കുകയാണു മാലദ്വീപ്. സ്‌ട്രോ, ഇയര്‍ ബഡ്‌സ് പോലെ ഒറ്റത്തവണ ഉപയോഗത്തിനുള്ള (സിംഗിള്‍ യൂസ്) പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണമെന്നു സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ഓഫ് ദി റീഫ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്കു തുടക്കമിടുകയും ചെയ്തു മാലദ്വീപ്.

പാരീസ്

ഉത്തര ആഫ്രിക്കയില്‍ നിന്നുത്ഭവിച്ച ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ് കൗസ്‌കൗസ്. സാലഡും, കൗസ്‌കൗസും, മാംസവും, മത്സ്യവും, യോഗര്‍ട്ടും(കട്ടി തൈര്),ചീസും അടങ്ങുന്ന ഭക്ഷണമാണ് പാരീസിലെ സ്‌കൂളുകളില്‍ പൊതുവേ നല്‍കുന്നത്. ഈ ഭക്ഷണത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ വളരെ രുചികരമായവയാണെന്നു തോന്നും. ശരിയാണ് അവ രുചികരം തന്നെയാണ്. പക്ഷേ, പ്ലാസ്റ്റിക് വേസ്റ്റ് കുന്നുകൂടാന്‍ കാരണമാകുന്നുമുണ്ട്. ഭൂരിഭാഗം സ്‌കൂളുകളിലും റീസൈക്ലിംഗ് ബിന്നുകളുമില്ല. പാരീസില്‍ സ്‌കൂള്‍ കുട്ടികള്‍ ലഞ്ച് ബോക്‌സ് കൊണ്ടുവരാറില്ലെന്നതും മറ്റൊരു കാര്യമാണ്. പാരീസില്‍ വിദ്യാര്‍ഥികള്‍ റീ സൈക്ലിംഗിനോടു താത്പര്യമുള്ളവരാണ്. പക്ഷേ പലര്‍ക്കും അതിനെ കുറിച്ച് അറിവില്ല.
ഈയടുത്ത കാലത്ത് 2025-ാടെ പ്ലാസ്റ്റിക് 100 ശതമാനവും റീ സൈക്കിള്‍ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത രാജ്യമാണ് ഫ്രാന്‍സ്. എന്നാല്‍ ഇത് സാക്ഷാത്കരിക്കണമെങ്കില്‍ ഫ്രാന്‍സിന് ഒട്ടേറെ ദൂരം മുന്നേറാനുണ്ട്. പ്ലാസ്റ്റിക് റീ സൈക്ലിംഗിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ വച്ച് ഫ്രാന്‍സിന്റെ റാങ്ക് 25 ആണെന്നു പ്ലാസ്റ്റിക്‌സ് യൂറോപ് പറയുന്നു.

ദുബായ്

ദുബായിയിലുള്ള അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ദുബായ് ഡിസ്‌പോസബിള്‍ പേപ്പര്‍ പ്ലേറ്റുകളും പ്ലാസ്റ്റിക് കത്തികളും ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. അതുപോലെ സ്‌കൂളുകളില്‍ ബോട്ടില്‍ വെള്ളം വില്‍ക്കുന്നതില്‍നിന്നും വില്‍പനക്കാര്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുവരണമെന്നു വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.
‘People for Alternatives Against Plastic’ എന്ന പേരിലൊരു ക്ലബ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന ദൂഷ്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക, സ്‌കൂളിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ദുബായിയില്‍ 8,000 ടണ്‍ മാലിന്യം ഒരു ദിവസം ഉത്പാദിപ്പിക്കുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 75 ശതമാനവും സ്വകാര്യമേഖലയുടെ സംഭാവനയാണെന്നും കണക്കുകള്‍ പറയുന്നു.

Comments

comments

Categories: FK Special, Slider