റെയില്‍വേ സ്വകാര്യവത്കരിക്കില്ല; പിയൂഷ് ഗോയല്‍

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: റയില്‍വേ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കഴിഞ്ഞ നാലു വര്‍ഷമായുള്ള റയില്‍വേയുടെ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോഴെന്നല്ല, ഭാവിയിലും അതിനുള്ള തീരുമാനമില്ലെന്ന് ഗോയല്‍ അറിയിച്ചു.

സാങ്കേതിക വികാസത്തിനായി വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. 2014 നും 2018 നും ഇടയ്ക്കുള്ള കാലയളവില്‍ ഒരു ദിവസം 6.53 കിലോമീറ്റര്‍ എന്ന കണക്കില്‍ പുതിയ റെയില്‍പാത നിര്‍മ്മിച്ചതായി ഗോയല്‍ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം റെയില്‍വേയുടെ പുതിയ ആപ്ലിക്കേഷനായ റെയില്‍ മദാദ് ഉദ്ഘാടനം ചെയ്തു.

Comments

comments

Categories: FK News
Tags: railway

Related Articles