നിസ്സാന്‍ കിക്ക്‌സ് അടുത്ത വര്‍ഷമെത്തും

നിസ്സാന്‍ കിക്ക്‌സ് അടുത്ത വര്‍ഷമെത്തും

നിസ്സാന്റെ ഇന്ത്യാ ലൈനപ്പില്‍ ടെറാനോയുടെ തൊട്ടുമുകളിലായിരിക്കും കിക്ക്‌സിന് സ്ഥാനം

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ നിസ്സാന്‍ തയ്യാറെടുക്കുന്നു. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ അടുത്ത വലിയ ലോഞ്ച് കിക്ക്‌സ് എസ്‌യുവി ആയിരിക്കും. എന്നാല്‍ കാര്‍ ഈ വര്‍ഷം ഷോറൂമുകളില്‍ എത്തില്ല. 2019 ആദ്യ പാദത്തില്‍ വില്‍പ്പന തുടങ്ങാനാണ് തീരുമാനം. നിസ്സാന്റെ ഇന്ത്യാ ലൈനപ്പില്‍ ടെറാനോയുടെ തൊട്ടുമുകളിലായിരിക്കും കിക്ക്‌സിന് സ്ഥാനം. നിസ്സാന്‍ വാഹനങ്ങളില്‍ സാധാരണ കാണുന്ന പോലെയല്ല കിക്ക്‌സ് എസ്‌യുവിയുടെ 5 സീറ്റര്‍ കാബിന്‍. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഉണ്ടാകും.

കിക്ക്‌സ് ആഗോള മോഡല്‍ ആയതിനാല്‍ നിസ്സാന്റെ വി പ്ലാറ്റ്‌ഫോമിലായിരിക്കില്ല ഇന്ത്യന്‍ വേര്‍ഷന്‍ നിര്‍മ്മിക്കുന്നത്. പരിഷ്‌കരിച്ച എംഒ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. നിസ്സാന്റെ പങ്കാളിയായ റെനോ ഡിസൈന്‍ ചെയ്തതാണ് ഈ പ്ലാറ്റ്‌ഫോം. നിസ്സാന്‍ ടെറാനോ, റെനോ ഡസ്റ്റര്‍, കാപ്ചറിന്റെ ഇന്ത്യന്‍ വേര്‍ഷന്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത് എംഒ പ്ലാറ്റ്‌ഫോമിലാണ്. ഇപ്പറഞ്ഞ വാഹനങ്ങളേക്കാള്‍ അല്‍പ്പം വലുതാണ് നിസ്സാന്‍ കിക്ക്‌സ്. കുറേക്കൂടി പ്രീമിയം മോഡല്‍ ആയിരിക്കും.

ടെറാനോ, ഡസ്റ്റര്‍, കാപ്ചര്‍ എന്നിവയുടെ അതേ എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും നല്‍കുന്നത്

ടെറാനോ, ഡസ്റ്റര്‍, കാപ്ചര്‍ എന്നിവയുടെ അതേ എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും നിസ്സാന്‍ കിക്ക്‌സിന്റെ ഇന്ത്യന്‍ പതിപ്പിന് നല്‍കുന്നത്. 110 എച്ച്പി, 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍, 106 എച്ച്പി, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഡീസല്‍ എന്‍ജിന് 6 സ്പീഡ് മാന്വല്‍, പെട്രോള്‍ എന്‍ജിന് 5 സ്പീഡ് മാന്വല്‍ എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ കിക്ക്‌സിന് സിവിടി ഗിയര്‍ബോക്‌സ് നല്‍കിയേക്കും.

Comments

comments

Categories: Auto