നീരവ് മോദി ബ്രിട്ടനില്‍; രാഷ്ട്രീയ അഭയകേന്ദ്രം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

നീരവ് മോദി ബ്രിട്ടനില്‍; രാഷ്ട്രീയ അഭയകേന്ദ്രം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ്‌കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന വജ്രവ്യവസായി നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോര്‍ട്ട്. തന്നെ രാഷ്ട്രീയപരമായി വേട്ടയാടുകയാണെന്നും അഭയം നല്‍കണമെന്നുമാണ് നീരവ് മോദിയുടെ ആവശ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നീരവ് മോദിക്കും ബന്ധു മെഹുല്‍ ചോക്‌സിക്കും എതിരെ അന്വേഷണം നടത്തുന്നതിനടയിലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുവര്‍ക്കുമെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,346 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ നീരവും മെഹുലും കുടുംബാംഗങ്ങളും ഇന്ത്യ വിട്ടു. പിന്നീട് ലണ്ടനില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. വ്യാജ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് നീരവ് ബാങ്കില്‍ നിന്നും പണം തട്ടിയെടുത്തത്.

അതേസമയം, നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായുള്ള നിയമനടപടികള്‍ക്ക് തയ്യാറാവുകയാണ് വിദേശകാര്യ മന്ത്രാലയം.

Comments

comments

Tags: nirav modi