ഫിലിപ്‌സിന്റെ പുതിയ അംബാസിഡറായി കോഹ്ലി

ഫിലിപ്‌സിന്റെ പുതിയ അംബാസിഡറായി കോഹ്ലി

കൊല്‍ക്കത്ത: ഫിലിപ്‌സ് ഇന്ത്യയുടെ പുതിയ അംബാസിഡറായി വിരാട് കോഹ്ലി. പുരുഷന്മാരുടെ ഉത്പന്നങ്ങളുടെ പരസ്യത്തിനാണ് കോഹ്ലിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

യുവാക്കളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന താരമെന്ന നിലയില്‍ ലാഭം ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലിയുമായുള്ള സഹകരണം സ്വാഭാവിക തെരഞ്ഞെടുപ്പാണ് എന്ന് ഫിലിപ്‌സ് പേഴ്‌സണല്‍ കെയര്‍ സീനിയര്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ആന്‍ഡ് ബിസിനസ് തലവന്‍ ദീപ്തി ജഗ്‌ദേവ് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ താടിയാണ് ആകര്‍ഷകമായ സ്റ്റൈലെന്ന് ജഗ്‌ദേവ് ഷാ പറയുന്നു. ഇന്ത്യയിലെ പ്രധാനമായ പുരുഷ ബ്രാന്റാണ് ഫിലിപ്‌സ്. കോഹ്ലി ഫിലിപ്‌സ് ട്രിമ്മര്‍ ഉപയോഗിക്കുന്ന വീഡിയോ ഇതിനകം തന്നെ കമ്പനി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു കഴിഞ്ഞു.

Comments

comments

Categories: Business & Economy
Tags: Kohli, Philips