ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നാളെ; ട്രംപ് സിംഗപ്പൂര്‍ പ്രധാനമന്ത്രിയെ കാണും

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നാളെ; ട്രംപ് സിംഗപ്പൂര്‍ പ്രധാനമന്ത്രിയെ കാണും

സിംഗപ്പൂര്‍ സിറ്റി: നാളോ ലോകത്തിലെ ശ്രദ്ധാകേന്ദ്രം സിംഗപ്പൂരാകും. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ ഭരണാധികാരിയും സിംഗപ്പൂരില്‍ വെച്ച് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുകയാണ്. കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിംഗപ്പൂരിലെത്തി. കിം-ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസെയ്ന്‍ ലൂങുമായി ട്രംപ് ചര്‍ച്ച നടത്തും.

ഇരുനേതാക്കളും ഇസ്താന ഹൗസില്‍ ഉച്ചഭക്ഷണത്തിനെത്തും. തുടര്‍ന്നാണ് കൂടിക്കാഴ്ച.

ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്കായി കഴിഞ്ഞ ദിവസം തന്നെ സിംഗപ്പൂരിലെത്തിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

നാളെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശക്തമായ സുരക്ഷയാണ് സിംഗപ്പൂര്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ചുമതല വഹിക്കുന്നത് 5000 ത്തോളം ഉദ്യോഗസ്ഥരാണ്. സെന്റോസ് ദ്വീപിലെ കാപെല്ലാ റിസോര്‍ട്ടിലാണ് കിം-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്.

 

Comments

comments

Categories: Slider, World
Tags: Kim, Trump