ഇറാന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യന്‍ കമ്പനിയും

ഇറാന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യന്‍ കമ്പനിയും

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രമുഖ ഇന്ത്യന്‍ എണ്ണകമ്പനിയായ നയാര എക്കണോമിക് എണ്ണ വാങ്ങല്‍ പരിമിതപ്പെടുത്തി. അമേരിക്ക തെഹ്‌റാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യന്‍ വ്യാപാരത്തിലും മാറ്റമുണ്ടായത്. ആണവക്കരാറില്‍ ഒപ്പു വച്ചതോടെ ശക്തമായ ഉപരോധം പുനരുജ്ജീവിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം.

കഴിഞ്ഞ വര്‍ഷം എസ്സാര്‍ ഓയില്‍ എന്ന പേരിലാണ് നയാര കമ്പനി അറിയപ്പെട്ടിരുന്നത്. റഷ്യയിലെ ഭീമന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റ് മറ്റ് പാര്‍ട്‌ണേഴ്‌സിനൊപ്പം കഴിഞ്ഞ വര്‍ഷമാണ് 12.9 ബില്ല്യണ്‍ ഡോളറിന് നയാര വാങ്ങുന്നത്. ഇറാനില്‍ നിന്നും പ്രതിമാസം 5.5-6 മില്യന്‍ ബാരലാണ് വാങ്ങുന്നത്. ഇറാനുമായുള്ള ഉടമ്പടിയില്‍ നിന്ന് കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയിരുന്നു. ആണവപദ്ധതിക്ക് തടയിടാന്‍ അമേരിക്ക തെഹ്‌റാനില്‍ ഉപരോധവും ഏര്‍പ്പെടുത്തി. നയാര കമ്പനിയുടെ എണ്ണ ഉപഭോഗത്തില്‍ ശരാശരി അളവിനേക്കാള്‍ 40-50 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇറാനിയന്‍ എണ്ണ ഉപഭോഗം 34 മില്യണ്‍ ബാരലായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

മെയ് മാസത്തില്‍ ഇറാന്റെ എണ്ണ കയറ്റുമതി 2.7 മില്യണ്‍ ബാരലായി കുറഞ്ഞു. കപ്പല്‍, വ്യവസായ മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിക്കാരുമായ ഇന്ത്യയ്ക്ക് 4.5 മില്യന്‍ ബാരലായി ലഭിക്കും. ഇറാനിലെ പെട്രോളിയം വ്യവസായത്തെ സംബന്ധിച്ച അമേരിക്കന്‍ ഉപരോധങ്ങള്‍ നവംബര്‍ നാലിന് അവസാനിക്കുന്നതോടെ 180 ദിവസത്തെ നഷ്ടം അവസാനിച്ചേയ്ക്കും. എന്നാല്‍ പല യൂറോപ്യന്‍ കമ്പനികളും ഏഷ്യന്‍ രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുകയാണ്.

Comments

comments

Categories: Business & Economy
Tags: Oil import