ഇന്ധനവിലയില്‍ തകര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

ഇന്ധനവിലയില്‍ തകര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

മെയ് മാസത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ധനവില കുതിച്ചുയര്‍ന്നതാണ് പ്രധാനമായും രൂപയുടെ നിരക്ക് ഉയരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2014 ന് ശേഷം ആദ്യമായി ഈ മാസമാണ് റിസര്‍വ് ബാങ്ക് റിപോ നിരക്ക് ഉയര്‍ത്തിയത്. 25 ബേസിസ് പോയിന്റുകള്‍ 6.25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ബാങ്കിന്റെ ‘നിഷ്പക്ഷ’ നയം മാറ്റമില്ലാതെ തുടരുകയാണ്. ഉയരുന്ന വിലക്കയറ്റം ആര്‍ബിഐയ്ക്ക് ആശങ്ക ഉയര്‍ത്തുന്നു. മെയ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുവരുന്നത് ആശങ്കയുയര്‍ത്തുന്നു. 30 ഓളം സാമ്പത്തിക വിദഗ്ധര്‍ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉപഭോക്തൃ വിലക്കയറ്റം 4.83 ശതമാനമായി ഉയര്‍ന്നു. 2017 ജനുവരി മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ ഇത് 4.58 ശതമാനമായിരുന്നു.

ഈ സ്ഥിതി തുടര്‍ന്ന് പോയാല്‍ ആര്‍ബിഐയുടെ ഇടത്തരം ടാര്‍ഗറ്റ് ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഉള്ള തുടര്‍ച്ചയായി ഏഴാം മാസമായിരിക്കും ഇത്. ഇന്ധന നാണയപ്പെരുപ്പം ഉയര്‍ന്നതിനാല്‍ കുറച്ച് കാലത്തേക്കെങ്കിലും വിലക്കയറ്റം ഉണ്ടാവുമെന്ന്് മുതിര്‍ന്ന സാമ്പത്തിക വിദഗ്ദന്‍ ഷിലാന്‍ ഷാ പറഞ്ഞു.

എണ്ണ വില കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. 2015 ലെ ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്് തീരുമാനിച്ചതോടെ വിലക്കയറ്റത്തിന്റെ നിയന്ത്രണം വര്‍ധിച്ചു. ഇന്ത്യയിലെ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഈ വിലക്കയറ്റം നാണയപ്പെരുപ്പത്തിന് കാരണമാവുന്നു എന്ന് മാത്രമല്ല ഭാവി സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണി ഉയര്‍ത്തുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം പണപ്പെരുപ്പത്തെ ഇരട്ടിയിലധികവും വര്‍ധിപ്പിക്കും. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമീണ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി വിലക്കയറ്റത്തിന് ആക്കം കൂട്ടും. ധനക്കമ്മിക്കും സാധ്യതയുണ്ട്
ഈ വര്‍ഷം ഡോളറിനെതിരെ 5.7 ശതമാനം ഇടിവ് നേരിട്ടതും രൂപയുടെ മൂല്യശോഷണമാണ്. മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് മേയില്‍ 3.82% ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിച്ചു.

Comments

comments

Categories: Business & Economy