ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ്

ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ്

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതിനെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ കൊള്ളയടിക്കുന്ന എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധങ്ങളില്‍ വെട്ടിച്ചുരുക്കുമെന്ന് ട്രംപ് താക്കീതു നല്‍കി. കാനഡയിലെ ക്യുബെക് സിറ്റിയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത വേളയിലാണ് അദ്ദേഹം കടുത്ത പ്രസ്താവന ഇറക്കിയത്.

‘എല്ലാവര്‍ക്കും മോഷ്ടിക്കാവുന്ന പിഗ്ഗ്ബാങ്ക് പോലെയാണ് അമേരിക്കയെന്ന് ട്രംപ് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇറക്കുമതി തീരുവ സംബന്ധിച്ച തന്റെ പരാതികള്‍ വികസിത സമ്പദ്‌വ്യവസ്ഥകളില്‍ മാത്രം ഒതുങ്ങിയിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയെക്കുറിച്ച് ഒരു പരാമര്‍ശം നടത്തിയത്. ഇന്ത്യയില്‍ ഇറക്കുമതി തീരുവ 100 ശതമാനമാണെന്നും എന്നാല്‍ തങ്ങള്‍ ഇത്തരം ചാര്‍ജ് ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി ഡ്യൂട്ടി ചുമത്തുന്നത് അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി താരിഫ് വര്‍ദ്ധിപ്പിക്കാനും ഇടയാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഞങ്ങള്‍ എല്ലാ രാജ്യങ്ങളോടും സംസാരിക്കുകയാണ്, അധിക തീരുവ നിര്‍ത്തലാക്കിയില്ലെങ്കില്‍ അവരുമായി വ്യാപാരം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധം വര്‍ഷങ്ങളായി നല്ല നിലയിലായിരുന്നു. അമേരിക്കയുടെ ഫസ്റ്റ് പോളിസി നയത്തെ പ്രേരിപ്പിക്കുന്ന ട്രംപിന്റെ ലക്ഷ്യം എല്ലാ തീരുവകളും നിര്‍ത്തലാക്കുക എന്നുള്ളതാണ്. സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിച്ചത്. സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലുമിനിയം ഇറക്കുമതിക്ക് 10 ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിയത്.

Comments

comments

Categories: Business & Economy, Slider