‘എക്‌സ്പിരീയന്‍സ് ഇന്‍ ഗോവ’യുമായി എയര്‍ബിഎന്‍ബി

‘എക്‌സ്പിരീയന്‍സ് ഇന്‍ ഗോവ’യുമായി എയര്‍ബിഎന്‍ബി

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തും ഹോസ്പിലാറ്റി മേഖലയിലും പ്രമുഖരായ എയര്‍ബിഎന്‍ബി ഉപഭോക്താക്കള്‍ക്കായി പുതിയ സംവിധാനവുമായി രംഗത്ത്. എക്‌സ്പിരിയന്‍സ് ഇന്‍ ഗോവ എന്ന പുതിയ സംരംഭം വിനോദയാത്രക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും നല്‍കുക.

ഗോവയിലെ കാഴ്ചകളും താമസിക്കാനുള്ള റിസോര്‍ട്ടുകളും എയര്‍ബിഎന്‍ബി എക്‌സ്പിരീയന്‍സ് ഇന്‍ ഗോവ എന്ന സംരംഭത്തിലൂടെ വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്നു. പ്രാദേശിക കലാപരിപാടികള്‍ ആസ്വദിക്കാനും കരകൗശല വസ്തുക്കള്‍ വാങ്ങാനും എക്‌സ്പിരിയന്‍സ് ഗോവ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പരമ്പരാഗത യാത്രാ സ്വപ്‌നങ്ങളെയെല്ലാം പൊളിച്ചെഴുതുകയാണ് എയര്‍ബിഎന്‍ബി. ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സാംസ്‌കാരികമായ ഇടപെടലുകളിലൂടെ പുതിയ അനുഭവമാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്നത്.

ആഗോളതലത്തില്‍ 180 ല്‍ അധികം നഗരങ്ങളിലായി 12,000 ത്തില്‍പ്പരം എക്‌സ്പിരീയന്‍സ് സംരംഭങ്ങള്‍ എയര്‍ബിഎന്‍ബി ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ഡെല്‍ഹി കഴിഞ്ഞാല്‍ ഗോവയാണ് യാത്രക്കാരെ ആകര്‍ഷിക്കുന്ന സ്ഥലം. അതിനാലാണ് എയര്‍ബിഎന്‍ബി ഗോവ തെരഞ്ഞെടുത്തത്.

ടൂറിസം കൊണ്ട് പ്രാദേശികമായ ഗുണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ബിഎന്‍ബി ഗ്ലോബല്‍ പബ്ലിക് പോളിസി ആന്‍ഡ് കമ്യൂണിക്കേഷന്‍ തലവന്‍ ക്രിസ് ലെഹന്‍ പറയുന്നു. അധിക വരുമാനം ഇതുവഴി ഗോവന്‍ പ്രദേശവാസികള്‍ക്ക് ലഭിക്കാനും പുതിയ സംരംഭം കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Tags: airBNB