ടെക്‌നോളജി വിപ്ലവത്തിന്റെ ഭാഗമാകാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും

ടെക്‌നോളജി വിപ്ലവത്തിന്റെ ഭാഗമാകാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും

ലണ്ടന്‍: ടെക്‌നോളജി വിപ്ലവത്തിന്റെ ഭാഗമാകാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും. 2019 മുതല്‍ യുകെയില്‍ ഒരു വര്‍ഷത്തേയ്ക്ക് 20 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആമസോണ്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരാര്‍ ജൂണ്‍ ഏഴാം തീയതി ഒപ്പുവച്ചു. ഇത് ആദ്യമായിട്ടാണു യുകെയില്‍ പ്രീമിയര്‍ ലീഗ് പ്രദര്‍ശിപ്പിക്കാനുള്ള അവകാശം ആമസോണ്‍ സ്വന്തമാക്കുന്നത്. ആമസോണുമായുള്ള കരാറിന്റെ സാമ്പത്തികവശങ്ങളെ കുറിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ധനകാര്യരംഗത്ത് ഉപദേശകരായി പ്രവര്‍ത്തിക്കുന്ന ഡിലോയ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ ഏറ്റവും സമ്പന്നരാണ് പ്രീമിയര്‍ ലീഗ്. 2016-17 സീസനില്‍, ലീഗ് 4.5 ബില്യന്‍ പൗണ്ടിന്റെ വരുമാനമാണു നേടിയത്. 2019 മുതല്‍ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് മാച്ചുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കാന്‍ സ്‌കൈ സ്‌പോര്‍ട്‌സ്, ബിടി സ്‌പോര്‍ട്‌സ് തുടങ്ങിയവര്‍ ഈ വര്‍ഷമാദ്യം 4.5 ബില്യന്‍ പൗണ്ടാണ് നല്‍കിയത്. പുതിയ കരാറിലേര്‍പ്പെടുക വഴി ആമസോണ്‍ കായികലോകത്ത് തത്സമയ സംപ്രേക്ഷണം ഒരുക്കിക്കൊണ്ട് അവര്‍ ബിസിനസ് വിപുലപ്പെടുത്തിയിരിക്കുകയാണ്.

Comments

comments

Categories: FK Special, Slider