മുത്ത് കൃഷിയിലൂടെ നാല് ലക്ഷം രൂപ നേടി യുവ എന്‍ജിനീയര്‍

മുത്ത് കൃഷിയിലൂടെ നാല് ലക്ഷം രൂപ നേടി യുവ എന്‍ജിനീയര്‍

എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് തുടങ്ങിയ മുത്ത് കൃഷിയില്‍ വര്‍ഷംതോറും നാല് ലക്ഷം രൂപ വരുമാനം നേടുന്ന കര്‍ഷകനാണ് വിനോദ് യാദവ്. ഗുരുഗ്രാമിലെ ആദ്യ മുത്ത് കൃഷി കര്‍ഷകന്‍ എന്ന ബഹുമതിയും മേഖലയില്‍ അദ്ദേഹത്തിനു സ്വന്തമാക്കാനായി

മുത്തിന്റെ തിളക്കവും മനോഹാരിതയുമാണ് ഭാഗ്യരത്‌നങ്ങളുടെ നിരയിലേക്ക് അവയ്ക്ക് സ്ഥാനം നേടിക്കൊടുത്തത്. വിപണിയില്‍ അവയ്ക്കുള്ള മൂല്യവും ചെറുതല്ല. പണ്ടു കാലങ്ങളില്‍ കടലില്‍ നിന്നും വാരുന്ന ചിപ്പിക്കുള്ളിലെ മുത്തുകളാണ് വിപണിയില്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് മുത്ത് കൃഷി അതിനപ്പുറം വളര്‍ന്ന് ഒരു ബൃഹത് ശൃംഖലയിലേക്ക് വ്യാപിച്ചിട്ടുണ്ട്. വിപണിയില്‍ മുത്തിനുള്ള ഡിമാന്‍ഡ് തന്നെയാണ് മുത്ത് കൃഷിയുടെ വളര്‍ച്ചയ്ക്കു കാരണമായത്.

എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് മത്സ്യകൃഷി തുടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും സ്ഥലപരിമിതികള്‍ മൂലം മുത്ത് കൃഷിയിലേക്ക് ചേക്കേറിയ കര്‍ഷകനാണ് ഗുരുഗ്രാം സ്വദേശി വിനോദ് യാദവ്. ജമല്‍പൂറിലെ അഞ്ചിലൊന്ന് ഏക്കര്‍ സ്ഥലത്ത് ചെയ്യുന്ന മുത്ത് കൃഷിയിലൂടെ വര്‍ഷം നാല് ലക്ഷം രൂപയാണ് ഈ കര്‍ഷകന്‍ നേടുന്നത്. രണ്ടു വര്‍ഷം മുമ്പാണ് വിനോദ് ഈ കൃഷിയിലേക്ക് തിരിഞ്ഞത്.

കൃത്രിമ രീതിയില്‍ മുത്ത് ഉല്‍പ്പാദനം

കടല്‍ ജീവിയായ ചിപ്പിക്കുള്ളില്‍ പ്രകൃതിദത്തമായാണ് മുത്തുകള്‍ സാധാരണഗതിയില്‍ ഉണ്ടാകുന്നത്. ചിപ്പിയുടെ തോടിനകത്തു നിന്നും എടുക്കുന്ന കാഠിന്യമുള്ളതും വെളുത്ത നിറത്തിലുള്ളതുമായ വസ്തുവാണ് മുത്ത്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരികളെയും മറ്റും ചെറുക്കുന്നതിന് ചിപ്പിയുടെ ശരീരം പുറപ്പെടുവിക്കുന്ന സ്രവം മണല്‍ത്തരികളെ ആവരണം ചെയ്താണ് മുത്ത് രൂപപ്പെടുത്തുന്നത്. നവരത്‌നങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ മുത്തിനും മുത്ത് കൃഷിക്കുമുള്ള ഡിമാന്‍ഡ് ഏറി വരികയാണിപ്പോള്‍. കടലില്‍ നിന്നല്ലാതെ തന്നെ ഇന്ന് മുത്ത് കൃത്രിമ രീതിയില്‍ പ്രോസസിംഗിനു വിധേയമാക്കിയും കൃഷി ചെയ്യുന്നുണ്ട്.

കൃഷിയിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ മത്സ്യകൃഷി ആയിരുന്നു വിനോദിന്റെ മനസില്‍. 20ത20 അടിയില്‍ തീര്‍ത്ത് മത്സ്യ കുളത്തില്‍ കൃഷി തുടങ്ങാം എന്ന ലക്ഷ്യത്തോടെ ജില്ലാ ഫിഷറീസ് വകുപ്പിനെ സമീപച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്ഥലപരിമിതി കാരണം മത്സ്യ കൃഷി നടത്താതെ മുത്ത് കൃഷിയിലേക്ക് ചേക്കേറുകയായിരുന്നു അദ്ദേഹം

ദാതാവായ ചിപ്പികളില്‍ നിന്നുള്ള ടിഷ്യൂ ഗ്രാഫ്റ്റിംഗിനു വിധേയമാക്കി സ്വീകര്‍ത്താവായ ചിപ്പിയുടെ പുറംതോടുകള്‍ക്കുള്ളില്‍ നിക്ഷേപിച്ചാണ് മുത്ത് കൃഷിയിലെ പേള്‍ കള്‍ച്ചറിംഗ് രീതികള്‍ നടക്കുന്നത്. ലോകത്തൊട്ടാകെയുള്ള ബിസിനസ് മേഖലയിലെ ഏറ്റവും ഡിമാന്‍ഡുള്ള ഒന്നായി മാറിയിരിക്കുകയാണ് പേള്‍ കള്‍ച്ചറിംഗ്.

മത്സ്യകൃഷി സ്വപ്‌നത്തില്‍ നിന്നും മുത്ത് കൃഷിയിലേക്ക്

പ്രൊഫഷണല്‍ മികവ് കൊണ്ട് എന്‍ജിനീയര്‍ ആണെങ്കിലും മുത്ത് കൃഷി തനിക്ക് നന്നായി ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് വിനോദ് യാദവ്. എന്‍ജിനീയര്‍ ജോലി വിട്ട് കൃഷിയിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ മത്സ്യകൃഷി ആയിരുന്നു വിനോദിന്റെ മനസില്‍. 20ത20 അടിയില്‍ തീര്‍ത്ത് മല്‍സ്യ കുളത്തില്‍ കൃഷി തുടങ്ങാം എന്ന ലക്ഷ്യത്തോടെ ജില്ലാ ഫിഷറീസ് വകുപ്പിനെ സമീപച്ചെങ്കിലും നിരാശയായിരുന്നു ഫലം. അത്രയും ചെറിയ സ്ഥലത്ത് മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല എന്നതായിരുന്നു വകുപ്പ് കണ്ടെത്തിയ കാരണം. തുടര്‍ന്ന് ജില്ലാ ഫിഷറീസ് ഓഫീസറിന്റെ നിര്‍ദേശ പ്രകാരമാണ് മത്സ്യകൃഷിക്കു പകരം മുത്ത് കൃഷി എന്ന ആശയത്തിലേക്ക് വിനോദ് ചെന്നത്തിയത്. ഭുവനേശ്വറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ്‌വാട്ടര്‍ അക്വാകള്‍ച്ചറിലായിരുന്നു മുത്ത് കൃഷി സംബന്ധിച്ച പരിശീലനം. ഒരു മാസം നീണ്ടുനിന്ന പരിശീലന പരിപാടികള്‍ക്കു ശേഷം 20ത20 അടിയില്‍ തീര്‍ത്ത ചെറി കുളത്തില്‍ മുത്ത് കൃഷി തുടങ്ങിയ വിനോദ് ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷങ്ങളുടെ വരുമാനം നേടുന്ന കര്‍ഷകനായി മാറിയിരിക്കുന്നു.

ഇന്ത്യയില്‍ മുത്ത് കൃഷിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചെലവ് ഏകദേശം 40,000 രൂപയാണ്. പേള്‍ കള്‍ച്ചറിംഗ് തുടങ്ങി വെറും എട്ടു മുതല്‍ പത്തു മാസങ്ങള്‍ക്കകം മുത്തുകള്‍ ലഭ്യമാക്കാനാകും

വിജയം മാതൃകയാക്കി കൃഷി കൂടുതല്‍ ജില്ലകളിലേക്ക്

ഇന്ത്യയില്‍ മുത്ത് കൃഷിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചെലവ് ഏകദേശം 40,000 രൂപയാണ്. പേള്‍ കള്‍ച്ചറിംഗ് തുടങ്ങി വെറും എട്ടു മുതല്‍ പത്തു മാസങ്ങള്‍ക്കകം മുത്തുകള്‍ ലഭ്യമാക്കാനാകും. ജില്ലാ ഫിഷറീസ് ഓഫീസറായ ധര്‍മേന്ദ്ര സിംഗിന്റെ അഭിപ്രായത്തില്‍ സംസ്ഥാനത്ത് ആദ്യമായി ഗുരുഗ്രാം ജില്ലയിലാണ് മുത്ത് കൃഷി ആരംഭിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ പ്രഥമ മുത്ത് കൃഷി കര്‍ഷകന്‍ എന്ന ബഹുമതി നേടിയ വിനോദ് യാദവിന്റെ മേഖലയിലെ വിജയം മറ്റു കര്‍ഷകര്‍ക്കും മികച്ച മാതൃകയായിരിക്കുകയാണ്. ഈ വിജയം മറ്റു ജില്ലകളിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ കൃഷി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിക്കുമെന്ന് ധര്‍മേന്ദ്ര സിംഗ് വ്യക്തമാക്കി. നിലവില്‍ അമ്പതോളം കര്‍ഷകര്‍ക്ക് മുത്ത് കൃഷിക്കായി ഫിഷറീസ് വകുപ്പ് സബ്‌സിഡി നല്‍കുന്നുണ്ട്.

Comments

comments

Categories: FK Special, Slider