എഞ്ചിന്‍ പ്രശ്‌നം പരിഹരിക്കാനാവാതെ റോള്‍സ് റോയ്‌സ്

എഞ്ചിന്‍ പ്രശ്‌നം പരിഹരിക്കാനാവാതെ റോള്‍സ് റോയ്‌സ്

എഞ്ചിനിലെ കമ്പ്രസര്‍ പ്രശ്‌നം പരിഹരിക്കാനാവാതെ വന്നതോടെ റോള്‍സ് റോയ്‌സ് അനിശ്ചിതത്വത്തില്‍. റോള്‍സ് റോയ്‌സിന്റെ ബോയിങ് വിമാനങ്ങളിലും പ്രശ്‌നം കണ്ടെത്തിയതോടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ട്രെന്റ് 1000 എഞ്ചിനുകള്‍ക്ക് അനിയന്ത്രിതമായ പ്രശ്‌നമുണ്ടെന്ന് ബ്രിട്ടിഷ് റോളിസ് റോയിസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ട്രെന്‍ഡ് 1000 എന്‍ജിന്റെ ഭാവി അപകടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഇപ്പോഴുളള പ്രശ്‌നം പാക്കേജ് ബി എന്‍ജിനുകള്‍’ എന്ന പേരിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ബി ഫ്‌ലീറ്റിന്റെ ഒരു ഏകീകൃത പരിശോധനയ്ക്കായി ബോയിങിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. പാക്കേജ് ബി എന്‍ജിന്‍ 2012 മുതല്‍ സര്‍വ്വീസ് തുടരുകയാണ്. ഏതാണ്ട് 166 എന്‍ജിനുകളാണ് പണിപ്പുരയിലുള്ളത്. ഭീമമായ പുനര്‍നിര്‍മ്മാണത്തിന്റെയും ജോലിയുടെയും സമയത്ത് എന്‍ജിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന റോള്‍സ്, ഈ പുതിയ പ്രശ്‌നം വന്നതോടെ അധിക ചിലവുകള്‍ക്ക് ഇടയാക്കും.

Comments

comments

Categories: Business & Economy