വിദ്യാഭ്യാസ രംഗത്തെ മാര്‍ഗദര്‍ശി

വിദ്യാഭ്യാസ രംഗത്തെ മാര്‍ഗദര്‍ശി

ഉന്നത വിജയത്തിലും പ്ലേസ്‌മെന്റിലും മലബാറിലെ മുന്‍നിര കോളെജുകളിലൊന്നാണ് കോഴിക്കോട് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനും അവരെ മികച്ച പൗരന്‍മാരാക്കി മാറ്റുന്നതിനും സഹായകമായ പ്രവര്‍ത്തനങ്ങളാണ് സ്ഥാപനം കാഴ്ചവെക്കുന്നത്

രണ്ട് ദശാബ്ദങ്ങളിലേറെയായി വിദ്യാഭ്യാസ രംഗത്ത് മികച്ച ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ബദ്ധശ്രദ്ധാലുക്കളാണ് കോഴിക്കോട് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി. കഴിഞ്ഞ 11 വര്‍ഷങ്ങളായി കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരത്തോടെ മികച്ച അക്കാഡമിക് നിലവാരം കാഴ്ചവെക്കുന്ന കോളെജ് 1994ല്‍ എംഎച്ച്ആര്‍ഡിയുടെ കീഴിലാണ് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് 2007ല്‍ സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ചു.

പ്രാരംഭഘട്ടത്തില്‍ നാല് ഡിപ്ലോമ കോഴ്‌സുകളുമായാണ് കോളെജിന്റെ തുടക്കം. വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ പ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ നിലവില്‍ ഏഴോളം ബിരുദ കോഴ്‌സുകളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളും മൂന്ന് ഡിപ്ലോമ കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. മികച്ച അധ്യയന മികവ് ഉറപ്പുവരുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ ആധുനിക സൗകര്യങ്ങളും മാനേജ്‌മെന്റ് ലഭ്യമാക്കുന്നു.

പഠനത്തോടൊപ്പം ഒരു വിദ്യാര്‍ത്ഥിയുടെ സ്വഭാവ സവിശേഷത രൂപപ്പെടുത്തുന്നതിനും ഹോളി ക്രോസിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ എടുത്തു പറയേണ്ടതുതന്നെ. ഉയര്‍ന്ന വിജയശതമാനം ഉറപ്പു വരുത്തുന്നതില്‍ ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രിന്‍സിപ്പാള്‍ ആയ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജിന്റെ സംഭാവനകള്‍ അത്യന്തം ശ്ലാഘനീയമാണ്.

കോളെജിന്റെ തുടക്കം മുതല്‍ ഇവിടെ സേവനമനുഷ്ടിക്കുന്ന മികച്ച അധ്യാപകരും കോളജിലെ അക്കാഡമി കള്‍ച്ചറും മാനേജുമെന്റും ഒപ്പം കോളജ് പിടിഎ യുമാണ് ഹോളിക്രോസ് എന്ന സ്ഥാപനത്തിന്റെ വിജയരഹസ്യം. ഉന്നത പഠന നിലവാരത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ നല്‍കുന്നതിലും സാമൂഹിക നിലപാടുകള്‍ പരുവപ്പെടുത്താനും ഹോളി ക്രോസിലെ പഠനം ഏറെ സഹായകരമാണ്.

കോഴ്‌സുകളും തൊഴിലവസരങ്ങളും

ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ്, ബിഎസ്‌സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ബികോം (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്) ബിബിഎ, ബിഎ ഇംഗ്ലീഷ്, ബിഎ ഇക്കണോമിക്‌സ് എന്നീ ഏഴ് ബിരുദ കോഴ്‌സുകളാണ് ഹോളി ക്രോസിലുള്ളത്. എംഎസ്ഡബ്ല്യൂ, എംകോം ഫിനാന്‍സ്, എംഎ ഇംഗ്ലീഷ്, മാസ്റ്റര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്‌സ്(എംബിഇ), എംഎസ്‌സി ഫാഷന്‍ ഡിസൈനിംഗ് എന്നിവയാണ് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍. ഇതുകൂടാതെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളും ഹോളി ക്രോസില്‍ നല്‍കിവരുന്നു. എല്ലാ കോഴ്‌സുകള്‍ക്കും മികച്ച പ്ലേസ്‌മെന്റ് കോളെജ് ഉറപ്പു വരുത്തുന്നുണ്ട്. പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിക്കും മികച്ച കമ്പനികളുടെ സഹകരണത്തോടെ കാംപസ് സെലക്ഷന്‍ വഴി ജോലി ഉറപ്പാക്കപ്പെടുന്നു.

ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ 100 ശതമാനം പ്ലേസ്‌മെന്റും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലുമായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടിവിടെ. ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഏറിയ പങ്കും ടെക്‌സ്‌റ്റൈല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്, സ്വന്തം സംരംഭങ്ങള്‍ കെട്ടിപ്പടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഈ വര്‍ഷം മുതല്‍ ഡിഡിയുജികെവൈ (ദീന ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല യോജന) കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് കോഴ്‌സുകള്‍ കോളെജില്‍ നടപ്പാക്കി വരുന്നു. ഇത് തികച്ചും സൗജന്യമായാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ കഴിവ് മികവുറ്റതാക്കുന്നതിനും പ്രവര്‍ത്തന നൈപുണ്യം കൈവരിക്കുന്നതിനും
ഹോളി ക്രോസ് ഇന്ന് പ്രഥമ ശ്രേണിയിലാണ്.

മാര്‍ക്ക് അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ അഡ്മിഷന്‍ നടത്തുന്നതെന്ന് സിസ്റ്റര്‍ ഷൈനി ജോര്‍ജ് പറഞ്ഞു. ”മറ്റ് ഡൊണേഷനുകള്‍ ഒന്നും വാങ്ങുന്നില്ല. ജോലി സാധ്യത ഉറപ്പു വരുത്തി മാത്രമാണ് ഓരോ കോഴ്‌സുകളും നടത്തി വരുന്നത്. വരും അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്”.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠിക്കുക, ഉയര്‍ന്ന മാര്‍ക്ക് നേടുക എന്നതിനപ്പുറം വിദ്യാര്‍ത്ഥികളെ സമൂഹത്തിന് യോജിച്ച നല്ല വ്യക്തിയാക്കി മാറ്റുന്നതിന് ഹോളി ക്രോസ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് സിസ്റ്റര്‍ ഷൈനി ജോര്‍ജ് വ്യക്തമാക്കി.

”കോളെജിലെ വിദ്യാര്‍ത്ഥികളെ സിലബസ് മാത്രം പഠിപ്പിച്ച് ഞങ്ങള്‍ പുറത്തിറക്കാറില്ല. വിദ്യാര്‍ത്ഥികളുടെ സാമൂഹിക കാഴ്ചപ്പാടും പഠനത്തോടൊപ്പം വളര്‍ത്തിയെടുക്കണം. അവരിലെ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം”, ഷൈനി ജോര്‍ജ് പറഞ്ഞു

മാര്‍ക്ക് അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ അഡ്മിഷന്‍. യൂണിവേഴ്‌സിറ്റി തീരുമാനിക്കുന്ന ഫീസാണ് ഓരോ കോഴ്‌സിനും കോളജ് ഈടാക്കുന്നത്. വരും അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്

 
ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ് പ്രിന്‍സിപ്പാള്‍ (ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി)

പഠനത്തോടൊപ്പം എന്‍എസ്എസ്, മെന്റല്‍ ആന്‍ഡ് ഹെല്‍ത്ത്, മീഡിയ ക്ലബ്ബ്, റെഡ് റിബണ്‍ ക്ലബ്ബ്, ടൂറിസം, ഡിസൈനേഴ്‌സ് ക്ലബ്ബ് തുടങ്ങി എല്ലാ മേഖലകളിലും ഹോളി ക്രോസിലെ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ അവധിക്കാലത്ത് നിരവധി ക്രാഫ്റ്റിംഗ് കോഴ്‌സുകളും ഹോളിക്രോസില്‍ ലഭ്യമാക്കിയിട്ടുണ്ട്. സമഗ്ര ഗ്രാമ വികസന പദ്ധതിയിലൂടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഹോളി ക്രോസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അഴിമതിക്കെതിരെ ഹോളി ക്രോസ് എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്തില്‍ വിജില്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന പ്രസ്ഥാനം ആന്റി കറപ്ഷന്‍ വിജിലന്‍സ് ബ്യൂറോ കേരളയുടെ പിന്തുണയോടെ കോളെജില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പിലാശേരിയില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ തെരഞ്ഞെടുത്ത് അവിടെയുള്ള കുട്ടികള്‍ക്ക് ഹോളി ക്രോസ് വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ് ക്ലാസുകളും ഫാഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നല്‍കിയിരുന്നു. പഞ്ചായത്തിലാകമാനം സര്‍വേ നടത്തിയാണ് ഗ്രാമത്തിനാവശ്യമായ കാര്യങ്ങള്‍ ഹോളി ക്രോസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്.

നേട്ടങ്ങള്‍

പഠനത്തിലെ നൂറുമേനി വിജയങ്ങള്‍ക്കൊപ്പം തന്നെ കലാകായിക പ്രവര്‍ത്തനങ്ങളില്‍ നിരവധി നേട്ടങ്ങള്‍ ഹോളിക്രോസിനെ തേടിയെത്തിയിട്ടുണ്ട്. ഓള്‍ ഇന്ത്യ അടിസ്ഥാനത്തില്‍ എന്‍എസ്എസ് ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളില്‍ ഒരു മികച്ച സ്ഥാനം എക്കാലവും ഹോളി ക്രോസിന് അവകാശപ്പെടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് മേഖലയില്‍ ഇവര്‍ കാഴ്ചവെക്കുന്നത്.

മികച്ച വിജയത്തിലും പ്ലേസ്‌മെന്റിലും മലബാറിലെ മുന്‍നിര കോളെജുകളിലൊന്നായി മാറാനും ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. കോളെജ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2761749, 8281316060.

Comments

comments

Categories: Education, FK Special, Slider