പുതിയ മാരുതി സുസുകി എര്‍ട്ടിഗ വൈകില്ല

പുതിയ മാരുതി സുസുകി എര്‍ട്ടിഗ വൈകില്ല

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ എര്‍ട്ടിഗ അനാവരണം ചെയ്തത്

ന്യൂഡെല്‍ഹി : ഈ വര്‍ഷം ഏപ്രിലില്‍ ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് സുസുകിയുടെ രണ്ടാം തലമുറ എര്‍ട്ടിഗ എംപിവി അനാവരണം ചെയ്തത്. ഇന്ത്യന്‍ വിപണിയിലേക്കുള്ള മോഡല്‍ ഇപ്പോഴും അവസാനവട്ട പരീക്ഷണങ്ങളിലാണ്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഓള്‍-ന്യൂ എര്‍ട്ടിഗയില്‍ ചില മാറ്റങ്ങള്‍ കാണും. ഇന്ത്യയില്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ ലഭിക്കുമെന്നതാണ് ഒരു കാര്യം. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് ഗോ എന്നിവയായിരിക്കും മറ്റ് ഫീച്ചറുകള്‍.

പുതിയ എര്‍ട്ടിഗയിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത് എന്തെന്നാല്‍, കളമൊഴിയുന്ന എര്‍ട്ടിഗ ഓട്ടോമാറ്റിക്കില്‍ കണ്ടതിന് സമാനമാണ് പുതിയ എര്‍ട്ടിഗയില്‍ കാണുന്ന ഗിയര്‍ ലിവര്‍. നിലവിലെ മോഡല്‍ ഉപയോഗിക്കുന്ന 92 എച്ച്പി 1.4 ലിറ്റര്‍ എന്‍ജിന് പകരം 102 എച്ച്പി, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുതിയ എര്‍ട്ടിഗയില്‍ സുസുകി നല്‍കും.

ഓഗസ്റ്റില്‍ പുറത്തിറക്കുന്ന സിയാസ് ഫേസ്‌ലിഫ്റ്റിലായിരിക്കും ഇന്ത്യയില്‍ പുതിയ എന്‍ജിന്‍ അരങ്ങേറ്റം നടത്തുന്നത്. സിയാസിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേര്‍ഷനും പുറത്തിറക്കും. നിലവില്‍ എര്‍ട്ടിഗയും സിയാസും 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉപയോഗിക്കുന്നത്. അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

92 എച്ച്പി 1.4 ലിറ്റര്‍ എന്‍ജിന് പകരം 102 എച്ച്പി, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും

പുതിയ എര്‍ട്ടിഗയില്‍ ഡീസല്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുമെന്ന് സംസാരമുണ്ടെങ്കിലും അത് പിന്നീടായിരിക്കും നല്‍കുന്നത്. തുടക്കത്തില്‍ നിലവിലേതുപോലെ, ഫിയറ്റില്‍നിന്ന് വാങ്ങുന്ന 89 എച്ച്പി 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും പുതിയ എര്‍ട്ടിഗ ഉപയോഗിക്കുന്നത്. പിന്നീട് സുസുകി സ്വയം വികസിപ്പിച്ച ഓള്‍-ന്യൂ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കും.

Comments

comments

Categories: Auto