റെയില്‍വെ പുതിയ രണ്ട് ആപ്പുകള്‍ പുറത്തിറക്കി

റെയില്‍വെ പുതിയ രണ്ട് ആപ്പുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: റെയില്‍വെ മന്ത്രാലയം രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ക്ക് തീവണ്ടി യാത്ര സുഗമമാക്കുക, യാത്രയ്ക്കിടയില്‍ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍ മഡാഡ്, മെനു ഓണ്‍ റെയില്‍സ് എന്നീ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

നാല് വര്‍ഷത്തെ മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പത്രസമ്മേളനത്തിലാണ് റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ ആപ്പ് പ്രകാശനം ചെയ്തത്.

റെയില്‍വെയുമായി ബന്ധപ്പെട്ട് എന്ത് പരാതികളും അധികൃതര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ് റെയില്‍മഡാഡ് എന്ന ആപ്പ്. മെനു ഓണ്‍ റെയില്‍സ് മികച്ച ഭക്ഷണം യാത്രക്കാര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയുള്ളതാണ്.

നാല് വര്‍ഷത്തെ നേട്ടം കണക്കിലെടുത്താല്‍ റെയില്‍വെ മന്ത്രാലയം പ്രഥമ പരിഗണന നല്‍കിയത് സുരക്ഷയ്ക്കാണെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കാനും പരമാവധി സാധിച്ചു. കോച്ചുകളില്‍ ഇനി സിസിടിവി വെക്കുന്നതിനോടൊപ്പം നിരവധി മാറ്റങ്ങള്‍ റെയില്‍വെയില്‍ കൊണ്ടുവരാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതീകരണത്തിലൂടെ ഏകദേശം 13,000 കോടി രൂപ ലാഭമുണ്ടാക്കാന്‍ റെയില്‍വെ വകുപ്പിന് കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് ആദ്യത്തോടെ 30,000 കിലോമീറ്റര്‍ വൈദ്യുതീകരണം നടത്താനും കഴിഞ്ഞുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Comments

comments

Categories: FK News