2,210 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഓര്‍ഡര്‍ നേടി എല്‍&ടി

2,210 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഓര്‍ഡര്‍ നേടി എല്‍&ടി

എന്‍ജിനീയറിങ് രംഗത്തെ പ്രമുഖ കമ്പനിയായ ലാര്‍സന്‍ ആന്റ് ടൂബ്രോ (എല്‍&ടി) സ്വദേശ വിപണിയില്‍ 2,210 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. ജല- മാലിന്യ സംസ്‌കരണ വ്യാപാര രംഗത്താണ് 2,044 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുള്ള നര്‍മദാ വാലി ഡെവലപ്‌മെന്റ് അതോറിറ്റി (എന്‍.വി.എസ്.എ.) യില്‍ നിന്നും നര്‍മ്മദ-ക്ഷിപ്രാ പദ്ധതി നടപ്പാക്കുകയാണ് പ്രധാന പദ്ധതി. കൃഷിയാവശ്യത്തിനായി ഓംകാരേശ്വര്‍ റിസര്‍വോയറില്‍ നിന്ന് 15 ക്യുമെക്‌സ് ജലംസംഭരിച്ച് 30,000 ഹെക്ടര്‍ സ്ഥലത്തേക്ക് എത്തിക്കുന്നതാണ് പദ്ധതി.

മധ്യപ്രദേശിലെ ദേവാസ്, ഉജ്ജൈന്‍, ഷാജാപുര്‍ ജില്ലകളിലെ ഭവന, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ശേഷിക്കുന്ന 5 ക്യുമെക്‌സ് ജലം നല്‍കുമെന്നും കമ്പനി അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നവീകരണ പദ്ധതിക്കായി സംയോജിത ഇഫുലന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (ഐഇഇപിപി) നടപ്പാക്കുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്‍.എസ്.ഇ. 1.01% കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. അതിനിടെ, വന്‍കിട അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ 166 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി എല്‍ & ടി കമ്പനിക്ക് ലഭിച്ചു.

Comments

comments

Categories: Business & Economy