Archive
ദുബായില്‍ ടെലികോം കമ്പനികളെന്നു പറഞ്ഞ് പണം തട്ടിയ 33 പേര് അറസ്റ്റില്‍
ദുബായ്: ടെലികോം കമ്പനികളില്‍ നിന്ന് എന്ന പേരില്‍ പണം തട്ടിയവര്‍ അറസ്റ്റിലായി. ഇതിനായി ദുബായ് പോലീസിന് വന്‍തുക കൈമാറ്റം ചെയ്തതായും സൂചന. ദേരയിലെയും സമീപ വിമാനത്താവളങ്ങളിലും നടന്ന റെയ്ഡില്‍ 33 പേരാണ് പിടിയിലായത്. ദുബായിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സംഘത്തെക്കുറിച്ച്
റെയില്‍വേ സ്വകാര്യവത്കരിക്കില്ല; പിയൂഷ് ഗോയല്‍
ന്യൂഡല്‍ഹി: റയില്‍വേ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കഴിഞ്ഞ നാലു വര്‍ഷമായുള്ള റയില്‍വേയുടെ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോഴെന്നല്ല, ഭാവിയിലും അതിനുള്ള തീരുമാനമില്ലെന്ന് ഗോയല്‍ അറിയിച്ചു. സാങ്കേതിക വികാസത്തിനായി
ഫിലിപ്സിന്റെ പുതിയ അംബാസിഡറായി കോഹ്ലി
കൊല്‍ക്കത്ത: ഫിലിപ്സ് ഇന്ത്യയുടെ പുതിയ അംബാസിഡറായി വിരാട് കോഹ്ലി. പുരുഷന്മാരുടെ ഉത്പന്നങ്ങളുടെ പരസ്യത്തിനാണ് കോഹ്ലിയെ തിരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന താരമെന്ന നിലയില്‍ ലാഭം ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലിയുമായുള്ള സഹകരണം സ്വാഭാവിക തെരഞ്ഞെടുപ്പാണ് എന്ന് ഫിലിപ്സ് പേഴ്സണല്‍
ഇറാന് എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യന്‍ കമ്പനിയും
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രമുഖ ഇന്ത്യന്‍ എണ്ണകമ്പനിയായ നയാര എക്കണോമിക് എണ്ണ വാങ്ങല്‍ പരിമിതപ്പെടുത്തി. അമേരിക്ക തെഹ്റാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യന്‍ വ്യാപാരത്തിലും മാറ്റമുണ്ടായത്. ആണവക്കരാറില്‍ ഒപ്പു വച്ചതോടെ ശക്തമായ ഉപരോധം പുനരുജ്ജീവിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം
റെയില്‍വെ പുതിയ രണ്ട് ആപ്പുകള്‍ പുറത്തിറക്കി
ന്യൂഡെല്‍ഹി: റെയില്‍വെ മന്ത്രാലയം രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ക്ക് തീവണ്ടി യാത്ര സുഗമമാക്കുക, യാത്രയ്ക്കിടയില്‍ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍ മഡാഡ്, മെനു ഓണ്‍ റെയില്‍സ് എന്നീ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. നാല് വര്‍ഷത്തെ മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന
2021ല്‍ അബുദാബിയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് 3 ശതമാനത്തിലെത്തും
അബുദാബി: ഉയരുന്ന എണ്ണ വിലയും സര്‍ക്കാര്‍ ചെലവിടലില്‍ വന്ന വര്‍ധനയും അബുദാബിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തുണയാകുന്നു. 2018ല്‍ എമിറേറ്റ് സാമ്പത്തിക വളര്‍ച്ചയുടെ ട്രാക്കിലേക്ക് തിരിച്ചെത്തുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ എസ്&പി ഗ്ലോബല്‍ റേറ്റിംഗ്സ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് എന്‍ആര്‍ഐ ബിസിനസിനുള്ള റിസര്‍വ്വ് ബാങ്ക് അനുമതി
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് എന്‍ആര്‍ഐ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള നോണ്‍ റസിഡന്റ് റുപീ എക്കൗണ്ടുകള്‍ തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങള്‍ നല്കുന്നതിനുമുള്ള അംഗീകാരമാണിത്. ഇതോടെ നോണ്‍
ഇന്ത്യക്ക് ഡബ്ല്യുഎച്ച്ഒയുടെ അഭിനന്ദനം
മാതൃമരണനിരക്ക് കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ലോക ആരോഗ്യ സംഘടന. 1990ല്‍ മാതൃമരണനിരക്ക് ഒരു ലക്ഷം പ്രസവത്തില്‍ 556 ആയിരുന്നെങ്കില്‍ 2016ല്‍ ഇത് 77 ശതമാനം കുറഞ്ഞ് 130 ആയി. ഗര്‍ഭിണികള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസം
പുതിയ ക്ലൗഡ് ഗെയിമിംഗ് സര്‍വീസ്
പുതിയ ക്ലൗഡ് ഗെയിമിംഗ് സര്‍വീസ് വികസിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ്. ഗെയിമിംഗില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സന്നദ്ധതയും കമ്പനി അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗെയിം വീഡിയോ ഷോ ആയ ഇലക്ട്രോണിക് എന്റര്ടെയ്ന്മെന്റ് എക്സ്പോ ഇന്നാരംഭിക്കാനിരിക്കെയാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.