ടാറ്റ എച്ച്5എക്‌സിന് ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ നല്‍കും

ടാറ്റ എച്ച്5എക്‌സിന് ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ നല്‍കും

തുടക്കത്തില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കി വാഹനം വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ എച്ച്5എക്‌സ് എസ്‌യുവിയില്‍ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ നല്‍കും. തുടക്കത്തില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയായിരിക്കും വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് ഹൈബ്രിഡ് വേരിയന്റ് പുറത്തിറക്കും. കോര്‍പ്പറേറ്റ് ആവറേജ് ഫ്യൂവല്‍ ഇക്കോണമി (കഫേ) മാനദണ്ഡങ്ങള്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നത് അനിവാര്യമാക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് സിടിഒ രാജേന്ദ്ര പേട്കര്‍ പറഞ്ഞു.

ഓപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് (ഒമേഗ) പ്ലാറ്റ്‌ഫോമിലാണ് എച്ച്5എക്‌സ് എസ്‌യുവി നിര്‍മ്മിക്കുന്നത്. ഇലക്ട്രിക് വാഹനത്തിനായി ഈ പ്ലാറ്റ്‌ഫോമില്‍ മാറ്റം വരുത്താന്‍ കഴിയും. ബാറ്ററി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടും ടാറ്റ മോട്ടോഴ്‌സ് പ്രവര്‍ത്തിച്ചുവരുന്നു. പുണെയ്ക്കു സമീപം ചാകണിലെ പ്ലാന്റിലായിരിക്കും എച്ച്5എക്‌സ് എസ്‌യുവി നിര്‍മ്മിക്കുന്നത്.

എച്ച്5എക്‌സിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

എച്ച്5എക്‌സിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തുന്നതായിരിക്കും പ്രൊഡക്ഷന്‍ വേര്‍ഷന്റെ ഡിസൈന്‍. വില പരിഗണിക്കുമ്പോള്‍, ടാറ്റ എച്ച്5എക്‌സിന്റെ താഴ്ന്ന വേരിയന്റുകള്‍ ഹ്യുണ്ടായ് ക്രെറ്റയുമായും ഉയര്‍ന്ന വേരിയന്റുകള്‍ ജീപ്പ് കോംപസുമായും മത്സരിക്കും. 5 സീറ്റ്, 7 സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ എസ്‌യുവി ലഭിക്കും.

Comments

comments

Categories: Auto