പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് കാറിന് പേരിട്ടു

പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് കാറിന് പേരിട്ടു

ടൈകോണ്‍ എന്ന പേര് വിളിക്കാനാണ് പോര്‍ഷെ ഇഷ്ടപ്പെടുന്നത്. ഇതുവരെ മിഷന്‍ ഇ എന്നാണ് അറിയപ്പെട്ടത്

സ്റ്റുട്ട്ഗാര്‍ട്ട് : സ്‌പോര്‍ട്‌സ്‌കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ തങ്ങളുടെ ആദ്യ ഓള്‍-ഇലക്ട്രിക് കാറിന് നാമകരണം ചെയ്തു. ടൈകോണ്‍ എന്ന പേര് വിളിക്കാനാണ് പോര്‍ഷെ ഇഷ്ടപ്പെടുന്നത്. ടെസ്‌ലയുടെ മോഡല്‍ എസ് ആയിരിക്കും ടൈകോണിന്റെ എതിരാളി. പോര്‍ഷെയുടെ എഴുപതാം വാര്‍ഷികാഘോഷത്തിനിടെ ചീഫ് എക്‌സിക്യൂട്ടീവ് ഒളിവര്‍ ബ്ലൂമാണ് പേര് പ്രഖ്യാപിച്ചത്. ടൈകോണ്‍ നിര്‍മ്മിച്ചുതുടങ്ങാന്‍ ഇനിയും ഒരു വര്‍ഷം ബാക്കി നില്‍ക്കുന്നു.

‘ചുറുചുറുക്കുള്ള ചെറുപ്രായത്തിലുള്ള കുതിര’ എന്നാണ് ടൈകോണ്‍ എന്ന പേരിന് അര്‍ത്ഥം കല്‍പ്പിക്കുന്നത്. പോര്‍ഷെയുടെ ലോഗോയില്‍തന്നെയുണ്ട് പിന്‍കാലുകളിന്‍മേല്‍ നില്‍ക്കുന്ന ഒരു കറുത്ത കുതിര. നാല് സീറ്റുകളുള്ള ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ 2019 ല്‍ പ്രൊഡക്ഷന്‍ ലൈനുകളില്‍നിന്ന് പുറത്തിറങ്ങും. മിഷന്‍ ഇ എന്നാണ് കാര്‍ ഇതുവരെ അറിയപ്പെട്ടിരുന്നത്.

ഹൈബ്രിഡ്, പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് പോര്‍ഷെയുടെ തീരുമാനം. അതായത് 2022 ഓടെ 6 ബില്യണിലധികം യൂറോയുടെ (7.06 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം നടത്തും. വരും വര്‍ഷങ്ങളില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണിത്. 2025 ഓടെ ആകെ വില്‍പ്പനയുടെ കാല്‍ ഭാഗം ബാറ്ററി-ഓണ്‍ലി വാഹനങ്ങളായിരിക്കണമെന്ന ലക്ഷ്യം പോര്‍ഷെ നിശ്ചയിച്ചിട്ടുണ്ട്.

‘ചുറുചുറുക്കുള്ള ചെറുപ്രായത്തിലുള്ള കുതിര’ എന്നാണ് ടൈകോണ്‍ എന്ന പേരിന് അര്‍ത്ഥം. 4 സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ 2019 ല്‍ പുറത്തിറക്കും

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ടൈകോണിന് 3.5 സെക്കന്‍ഡ് സമയം മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യാം. അതിവേഗ 800 വോള്‍ട്ട് ചാര്‍ജിംഗ് സവിശേഷതയാണ്.

Comments

comments

Categories: Auto