പോളോ, അമിയോ, വെന്റോ കാറുകളുടെ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കി

പോളോ, അമിയോ, വെന്റോ കാറുകളുടെ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കി

മൂന്ന് കാറുകളുടെയും മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. വില വര്‍ധിപ്പിച്ചതുമില്

ന്യൂഡെല്‍ഹി : ജനപ്രിയ കാറുകളായ പോളോ, അമിയോ, വെന്റോ എന്നിവയുടെ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കുന്നതായി ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു. കാറുകളുടെ പുറംഭാഗത്ത് മാത്രം മാറ്റങ്ങള്‍ വരുത്തിയാണ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിക്കുന്നത്. ഗ്ലോസി ബ്ലാക്ക് നിറത്തില്‍ റൂഫ് ഫോയില്‍, സൈഡ് ഫോയില്‍ എന്നിവ മൂന്ന് കാറുകള്‍ക്കും ലഭിച്ചിരിക്കുന്നു. കറുപ്പ് നിറത്തില്‍ റിയര്‍ സ്‌പോയ്‌ലര്‍, ഒആര്‍വിഎമ്മുകള്‍ക്ക് (പുറം കണ്ണാടികള്‍) കാര്‍ബണ്‍ ഫിനിഷിലുള്ള ക്യാപ് എന്നിവയാണ് മറ്റ് മാറ്റങ്ങള്‍.

മൂന്ന് കാറുകളുടെയും മെക്കാനിക്കല്‍ കാര്യങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ മാറ്റം വരുത്തിയിട്ടില്ല. കാറുകളുടെ വിലയിലും മാറ്റമില്ല. പോളോ, അമിയോ, വെന്റോ എന്നിവയുടെ സ്‌പോര്‍ട് എഡിഷന്‍ മോഡലുകള്‍ ഇന്ത്യയിലെ എല്ലാ ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളിലും ലഭിക്കും. 5.41 ലക്ഷം രൂപ മുതലാണ് പോളോയുടെ വില. അമിയോയുടെ വില തുടങ്ങുന്നത് 5.50 ലക്ഷം രൂപയില്‍. 10.70 ലക്ഷം രൂപ മുതലാണ് വെന്റോയുടെ വില.

പോളോ ഹാച്ച്ബാക്കില്‍ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന ഏര്‍പ്പാട് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ നിര്‍ത്തിയിരുന്നു. പകരം ഇപ്പോള്‍ 1 ലിറ്റര്‍ 3 സിലിണ്ടര്‍ എംപിഐ (മള്‍ട്ടി പോയന്റ് ഇന്‍ജെക്ഷന്‍) എന്‍ജിനാണ് നല്‍കുന്നത്. 1.2 ലിറ്റര്‍ എന്‍ജിനേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത തരുന്നതാണ് പുതിയ എന്‍ജിന്‍. പഴയ 1.2 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍ 16.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സമ്മാനിച്ചതെങ്കില്‍ ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ പുതിയ ചെറിയ 1 ലിറ്റര്‍ എംപിഐ എന്‍ജിന്‍ പോളോയില്‍ 18.78 കിലോമീറ്റര്‍ സഞ്ചരിക്കാം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേതാണ് കണക്കുകള്‍.

ഗ്ലോസി ബ്ലാക്ക് റൂഫ് ഫോയില്‍, സൈഡ് ഫോയില്‍, ബ്ലാക്ക് റിയര്‍ സ്‌പോയ്‌ലര്‍, കാര്‍ബണ്‍ ഫിനിഷ് ഒആര്‍വിഎം ക്യാപ് എന്നിവ ലഭിച്ചിരിക്കുന്നു

യാത്രയയപ്പ് ലഭിച്ച എന്‍ജിനേക്കാള്‍ ചെറുതാണ് പുതിയ എന്‍ജിനെങ്കിലും പുറപ്പെടുവിക്കുന്ന പവറില്‍ കുറവില്ല. അതേ 75 ബിഎച്ച്പി കരുത്ത് ലഭിക്കും. എന്നാല്‍ ടോര്‍ക്കില്‍ കുറവ് സംഭവിച്ചിരിക്കുന്നു. പുതിയ ഒരു ലിറ്റര്‍ എന്‍ജിന്‍ 95 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കാണ് പുറപ്പെടുവിക്കുന്നത്. പഴയ 1.2 ലിറ്റര്‍ എന്‍ജിന്‍ നല്‍കിയിരുന്നത് 110 എന്‍എം ടോര്‍ക്ക്. പോളോയിലെ അതേ പവര്‍ പുറപ്പെടുവിക്കുന്ന അതേ എന്‍ജിനാണ് അമിയോയില്‍ നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto