ഡുകാറ്റി മോണ്‍സ്റ്റര്‍ 797 പ്ലസ് അവതരിപ്പിച്ചു

ഡുകാറ്റി മോണ്‍സ്റ്റര്‍ 797 പ്ലസ് അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 8.03 ലക്ഷം രൂപ ; സ്റ്റാന്‍ഡേഡ് മോണ്‍സ്റ്റര്‍ 797 ന്റെ അതേ വില

ന്യൂഡെല്‍ഹി : ഡുകാറ്റി മോണ്‍സ്റ്റര്‍ മോട്ടോര്‍സൈക്കിളുകള്‍ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണ് 2018. മോണ്‍സ്റ്റര്‍ 797 മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റ് കൊണ്ടുവന്നാണ് ഡുകാറ്റി ഇന്ത്യ ഈ ആഘോഷം പൊടിപൊടിക്കുന്നത്. 797 പ്ലസ് എന്ന പുതിയ വേരിയന്റാണ് ഡുകാറ്റി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 8.03 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില.

ഫ്‌ളൈസ്‌ക്രീന്‍, പാസഞ്ചര്‍ സീറ്റ് കൗള്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് മോണ്‍സ്റ്റര്‍ 797 മോട്ടോര്‍സൈക്കിളിനേക്കാള്‍ 797 പ്ലസ്സിന്റെ പുതുമ. മറ്റ് മാറ്റങ്ങളോ ഫീച്ചറുകളോ ഇല്ല. സ്റ്റാന്‍ഡേഡ് മോണ്‍സ്റ്റര്‍ 797 മോട്ടോര്‍സൈക്കിളിന്റെ അതേ വിലയാണ് മോണ്‍സ്റ്റര്‍ 797 പ്ലസ്സിനും എന്നത് പ്രത്യേകം എടുത്തുപറയുന്നു. സീറ്റ് കൗള്‍, ഇന്ധന ടാങ്ക്, ഫ്രണ്ട് മഡ്ഗാര്‍ഡ് എന്നിവയുടെ നിറം ഒന്നാണ്.

കാറ്റില്‍നിന്ന് മികച്ച സംരക്ഷണം നല്‍കുന്നതാണ് മോണ്‍സ്റ്റര്‍ 797 പ്ലസ്സിലെ ഫ്‌ളൈസ്‌ക്രീന്‍ എന്ന് ഡുകാറ്റി അവകാശപ്പെട്ടു. സാഡിലില്‍ ഇരുന്ന് കൂടുതല്‍ നേരവും ദൂരവും സഞ്ചരിക്കാന്‍ ഫ്‌ളൈസ്‌ക്രീന്‍ സഹായിക്കും. ഈ ആക്‌സസറികള്‍ വാങ്ങി സ്റ്റാന്‍ഡേഡ് മോണ്‍സ്റ്റര്‍ 797 മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിക്കാവുന്നതുമാണ്. എന്നാല്‍ മുപ്പതിനായിരത്തോളം രൂപ ചെലവ് വരും.

ഫ്‌ളൈസ്‌ക്രീന്‍, പാസഞ്ചര്‍ സീറ്റ് കൗള്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് 797 മോണ്‍സ്റ്ററിനേക്കാള്‍ 797 പ്ലസ്സിന് അധികം ലഭിച്ചത്

803 സിസി, എല്‍-ട്വിന്‍ എന്‍ജിനാണ് മോണ്‍സ്റ്റര്‍ 797, 797 പ്ലസ് മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്നത്. 72 ബിഎച്ച്പി കരുത്തും 67 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡുകാറ്റി സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളില്‍ നല്‍കിയതും ഇതേ എന്‍ജിന്‍ തന്നെ. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എസ്, സ്റ്റാന്‍ഡേഡ് കാവസാക്കി ഇസഡ്900 എന്നിവയാണ് മോണ്‍സ്റ്റര്‍ 797 ന്റെ എതിരാളികള്‍.

Comments

comments

Categories: Auto