ടാറ്റ ടിഗോര്‍ ബസ് എഡിഷന്‍ വരുന്നു

ടാറ്റ ടിഗോര്‍ ബസ് എഡിഷന്‍ വരുന്നു

സണ്‍റൂഫ് ടാറ്റ ടിഗോര്‍ ബസ് എഡിഷന്റെ സവിശേഷതയായിരിക്കും

ഫോട്ടോ കടപ്പാട് : സിഗ്‌വീല്‍സ്

ന്യൂഡെല്‍ഹി : ടിഗോറിന്റെ സ്‌പെഷല്‍ എഡിഷന്‍ ടാറ്റ മോട്ടോഴ്‌സ് വൈകാതെ പുറത്തിറക്കും. ഗ്ലോസ് ബ്ലാക്ക് സണ്‍റൂഫ്, ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയ ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍ എന്നിവ ടാറ്റ ടിഗോര്‍ ബസ് എഡിഷന്റെ ഫീച്ചറുകളായിരിക്കും. ഫ്രണ്ട് ഗ്രില്‍, വീല്‍ കവറുകള്‍ എന്നിവിടങ്ങളില്‍ റെഡ് ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. ബൂട്ട്‌ലിഡില്‍ ‘ബസ’ ലോഗോ കാണാം.

കാബിനില്‍, എയര്‍ കണ്ടീഷണിംഗ് വെന്റുകള്‍ക്കുചുറ്റും റെഡ് ഹൈലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. സീറ്റുകളില്‍ റെഡ് സ്റ്റിച്ചിംഗ് പ്രതീക്ഷിക്കാം. ടിഗോറിന്റെ എക്‌സ്ടി വേരിയന്റ് അടിസ്ഥാനമാക്കിയാണ് ടിഗോര്‍ ബസ് എഡിഷന്‍ നിര്‍മ്മിക്കുന്നത്. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ഇരട്ട എയര്‍ബാഗുകള്‍ എന്നിവയാണ് ടിഗോര്‍ എക്‌സ്ടി വേരിയന്റിലെ സുരക്ഷാ ഫീച്ചറുകള്‍. ബസ് എഡിഷനില്‍ ഇവയെല്ലാം നല്‍കും.

1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.3 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 85 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 70 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

ടിഗോറിന്റെ എക്‌സ്ടി വേരിയന്റ് അടിസ്ഥാനമാക്കിയാണ് ടിഗോര്‍ ബസ് എഡിഷന്‍ നിര്‍മ്മിക്കുന്നത്

ടിയാഗോ ഹാച്ച്ബാക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ടാറ്റ ടിഗോറിന്റെ വില്‍പ്പന അല്‍പ്പം മന്ദഗതിയിലാണ്. ബസ് എഡിഷന്‍ വരുന്നതോടെ കോംപാക്റ്റ് സെഡാന്റെ വില്‍പ്പന മെച്ചപ്പെടുമെന്ന് ടാറ്റ മോട്ടോഴ്‌സ് കണക്കുകൂട്ടുന്നു.

Comments

comments

Categories: Auto