ലോകകപ്പ് സംപ്രേക്ഷണത്തിന് അരങ്ങൊരുക്കി സോണി

ലോകകപ്പ് സംപ്രേക്ഷണത്തിന് അരങ്ങൊരുക്കി സോണി

മുംബൈ: ലോകത്തെ ഏറ്റവും ജനപ്രിയ ടൂര്‍ണമെന്റായ ഫിഫ ലോകകപ്പിനായി ഏതാനും ദിവസങ്ങള്‍ കൂടിയേ ഉള്ളൂ. അതിനുള്ള കാത്തിരിപ്പിലാണ് കളിക്കാരും ആരാധകരും. മീഡിയ പ്രമുഖരായ സോണി പിക്‌ചേഴ്‌സ് (എസ്പിഎന്‍) രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് സമ്പൂര്‍ണ ഡിജിറ്റല്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നു.

സോണി ലൈവ്, എസ്പിഎന്‍സിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ നാലു ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ‘മാച്ച് സെന്റര്‍’ ഉപയോഗിച്ച്, തല്‍സമയ സ്‌കോറുകള്‍, പ്ലെയര്‍ സ്ഥാനങ്ങള്‍, ടീം വിവരം, കമന്ററി എന്നിവ സംപ്രേക്ഷണം ചെയ്യുന്നതിലും സോണി ശ്രദ്ധ കേന്ദ്രീകരിക്കും.

Comments

comments

Categories: Tech