യുഎസ് ബിരുദധാരികള്‍ക്ക് പുസ്തകം സമ്മാനിച്ച് ബില്‍ ഗേറ്റ്‌സ്

യുഎസ് ബിരുദധാരികള്‍ക്ക് പുസ്തകം സമ്മാനിച്ച് ബില്‍ ഗേറ്റ്‌സ്

ഓരോ കോളേജ് വിദ്യാര്‍ത്ഥിക്കും എന്താണ് ആവശ്യം? ബില്‍ ഗേറ്റ്‌സ് പറയുന്നു, അത് സ്ഥിതിവിവരക്കണക്കുകളുടെ ഒരു സംഗ്രഹമാണ്. ഈ വര്‍ഷം യുഎസ് കോളേജില്‍ നിന്നും ബിരുദം നേടിയ ഓരോ വിദ്യാര്‍ത്ഥിക്കും ബില്‍ ഗേറ്റ്‌സ് ഹാന്‍സ് റോസ്ലിങിന്റെ ഫാക്ട്ഫുള്‍നസ് എന്ന പുസ്തകം സമ്മാനിച്ചു.

ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ലോകം നമ്മള്‍ കരുതുന്നതിനേക്കാളും വളരെ മെച്ചപ്പെട്ടതാണെന്ന് റോസ്ലിങ് പറയുന്നു. ‘കാര്യങ്ങള്‍ മോശമാണ്, അത് കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നുവെന്ന തോന്നലുണ്ടോ?’ റോസ്ലിംങ് എഴുതുന്നു. ‘യുദ്ധം, അക്രമം, പ്രകൃതി ദുരന്തങ്ങള്‍, അഴിമതി. ധനികര്‍ സമ്പന്നരാകുകയും പാവപ്പെട്ടവര്‍ പിന്നെയും ദരിദ്രരാകുകയും ചെയ്യുന്നുവെന്നൊക്കെ തോന്നുന്നത് ഭീകരമാണ്. അത് തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറയുന്നു.

ഓരോ വര്‍ഷവും, ലോകം മെച്ചപ്പെടുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ജീവിതരീതി ഇരട്ടിയായി. ലോകം വലിയ വെല്ലുവിളികള്‍ നേരിടുന്നുവെങ്കിലും വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു. തന്റെ വെബ്‌സൈറ്റില്‍ നിന്നും ഇത് സംബന്ധിച്ച ഡിജിറ്റല്‍ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ 2018 ല്‍ ബിരുദധാരിയായ 4 മില്യണ്‍ വിദ്യാര്‍ത്ഥികളെയാണ് അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്.

‘ഈ വര്‍ഷം ഒരു യുഎസ് കോളേജില്‍ നിന്നും നിങ്ങള്‍ക്ക് ഡിഗ്രി ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി എനിക്കൊരു സമ്മാനമുണ്ട്. ഇതൊരു പുസ്തകമാണ് എന്ന് ഗേറ്റ്‌സ് തന്റെ ബ്ലോഗില്‍ കുറിച്ചു. ‘എല്ലാവരും അത് വായിക്കണം എന്ന് എനിക്ക് തോന്നിയെങ്കിലും കോളേജ് വിട്ടുപോകുന്നതിനും ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കും ആര്‍ക്കെങ്കിലും ഇത് പ്രയോജനപ്രദമായിരിക്കും. ‘ലോകം അത്ര മോശമല്ലെന്ന’ വസ്തുത അടിസ്ഥാനമാക്കിയുള്ള ലോകവീക്ഷണം വായനക്കാര്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്ന് ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. നാം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്ന് കാണാന്‍ കഴിയും. ‘ലോകം നല്ലതോ പൂര്‍ണതയുള്ളതോ ആണെന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ‘ഞങ്ങള്‍ കരുതുന്നത്, ആളുകള്‍ ചിന്തിക്കുന്നതിനേക്കാള്‍ നല്ലതാണ് എന്നാണ് എന്ന് അദ്ദേഹം പറയുന്നു.

Comments

comments

Categories: Education, FK News
Tags: Bill Gates