ആപ്പിളിനെ കോപ്പിയടിച്ച സാംസങിന് പിഴ

ആപ്പിളിനെ കോപ്പിയടിച്ച സാംസങിന് പിഴ

ആപ്പിളിന്റെ പേറ്റന്റ് സവിശേഷതകള്‍ പകര്‍ത്തിയ സാംസങ്് 539 മില്ല്യന്‍ ഡോളര്‍ പിഴ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഏകദേശം 3639 കോടി രൂപ പിഴ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1 ബില്ല്യന്‍ ഡോളറായിരുന്നു ആപ്പിള്‍ ചോദിച്ചിരുന്നത്. ഐഫോണിന് സമാനമായി സ്‌ക്രീന്‍ റിം, ഫോണിന്റെ വശങ്ങള്‍ എന്നിവയാണ് സാംസങ് കോപ്പിയടിച്ചതായി തെളിഞ്ഞിരിക്കുന്നത്.

2012ലെ കേസിനാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കോപ്പിയടിക്കുന്നവര്‍ക്ക് താക്കീതായിരിക്കുകയാണ് ഈ വിധി. എന്നിരുന്നാലും എല്ലാ കമ്പനികളും ഫയല്‍ ചെയ്യുന്ന ഡിസൈന്‍ പേറ്റന്റുകള്‍ക്ക് ഇത്ര പ്രാധാന്യം കിട്ടണമെന്നില്ല. ആപ്പിളും സാംസങും തമ്മിലുള്ള പേറ്റന്റ് നിയമ യുദ്ധം 2010ല്‍ ഗ്യാലക്‌സി ഫോണുകള്‍ അവതരിപ്പിച്ചപ്പോള്‍ തുടങ്ങിയതാണ്. ഐഫോണിന്റെ ഡിസൈന്‍ സാംസങ് കോപ്പിയടിച്ചതില്‍ മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആശങ്ക അറിയിച്ചിട്ടുണ്ട്. സാംസങ് ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് കേള്‍ക്കുന്നത്. സാംസങ് നേരത്തെയും ആപ്പിളിനു പിഴ കെട്ടിയിട്ടുണ്ട്. 548 മില്ല്യന്‍ ഡോളറാണ് മുന്‍പ് പിഴയടച്ചിരുന്നത്.

Comments

comments

Categories: Slider, Tech