പത്ത് വര്‍ഷമായിട്ടും ശമ്പള വര്‍ദ്ധനവില്ലാതെ മുകേഷ് അംബാനി

പത്ത് വര്‍ഷമായിട്ടും ശമ്പള വര്‍ദ്ധനവില്ലാതെ മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് പത്ത് വര്‍ഷമായി ലഭിച്ചു വരുന്ന വേതനമാണ് ഇന്നും ലഭിക്കുന്നത്. ഒരു വര്‍ഷം 24 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. റിലയന്‍സിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം വര്‍ഷങ്ങളായി തുടരുന്ന ഈ ലാളിത്യം മറ്റുള്ളവര്‍ക്ക് മാതൃകയാണ്.

10 വര്‍ഷത്തോളം ശമ്പള വര്‍ദ്ധനവ് ലഭിക്കാത്ത ഒരു ഉദ്യാഗസ്ഥന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. പക്ഷേ അദ്ദേഹം ഇപ്പോഴും സന്തോഷകരമായി തന്നെ ഇരിക്കുന്നു. അതെന്താണെന്നോ.. അംബാനിയുടെ മൊത്തം വരുമാനത്തിലെ ചെറിയൊരു അംശം മാത്രമാണ് അദ്ദേഹത്തിന്റെ ശമ്പളം. ബ്ലൂംബര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് അനുസരിച്ച് അദ്ദേഹത്തിന് കഴിഞ്ഞ പത്ത് വര്‍ഷമായി 150 കോടി രൂപ വാര്‍ഷിക വരുമാനമായി ലഭിക്കുന്നുണ്ട്. കമ്പനിയുടെ 47.4 ശതമാനം ഷെയറുകളില്‍ നിന്ന് 14,553 കോടിയാണ് അദ്ദേഹം സമ്പാദിക്കുന്നത്.

Comments

comments

Categories: Business & Economy