2022 ല്‍ 5 ശതമാനം ഓഹരി ലക്ഷ്യമിട്ട് നിസാന്‍

2022 ല്‍ 5 ശതമാനം ഓഹരി ലക്ഷ്യമിട്ട് നിസാന്‍

ജപ്പാനിലെ നിസാന്‍ മോട്ടോര്‍ കമ്പനി 2022 ഓടെ 5 ശതമാനം വിപണി പങ്കാളിത്തം ലക്ഷ്യമിടുന്നു. 10 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകള്‍ ഗ്രാമീണ വിപണിയിലെത്തിക്കുന്നതു വഴിയാണ് വളര്‍ച്ച ലക്ഷ്യമിടുന്നത്.

നിസാന്‍, ഡാറ്റ്‌സന്‍ മോഡലുകള്‍ക്ക് കീഴിലായിരിക്കും പുതിയ മോഡലുകള്‍ നിര്‍മ്മിക്കുക. കമ്പനിയുടെ ഇലക്ട്രിക് വാഹനമായ ലീഫ് 2 ഇന്ത്യയിലേക്ക് കൊണ്ടുവരും. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി) ഉടന്‍ പുറത്തിറക്കുമെന്ന് നിസ്സാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് തോമസ് കുഹല്‍ അറിയിച്ചു. പുതുതായി ആരംഭിക്കുന്ന ഉത്സവ സീസണില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 2020 ആകുമ്പോഴേക്ക് 5 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉയര്‍ത്തുക എന്നതാണ് നിലവിലെ ലക്ഷ്യം. ജാപ്പനീസ്, കൊറിയന്‍ കാര്‍ കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നേതൃത്വം സ്ഥാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യൂണ്ടായി മോട്ടോര്‍, ടൊയോട്ട കിര്‍ലോസ്‌കര്‍, എസ്.യു.വി. എന്നിവയാണവ. ഇത് കിയാ മോട്ടോഴ്‌സിന് ഭീഷണി ഉയര്‍ത്തി കൊണ്ട് വരികയും ചെയ്യുന്നു.

തങ്ങളുടെ വിപണി വിഹിതം ഇപ്പോള്‍ 1.6 ശതമാനവും തുടര്‍ന്നുള്ള 12-18 മാസങ്ങളില്‍ അത് ഒരു ശതമാനവും കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് തോമസ് കുഹല്‍ അവകാശപ്പെടുന്നു. ഗ്രാമീണ വിപണിയിലെ ഡാറ്റ്‌സന്‍ കാറുകള്‍ക്ക് 10 ലക്ഷം രൂപയില്‍ താഴെയാണ് ലക്ഷ്യമിടുന്നത്. ഈ മോഡലില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി. ഇന്ത്യയിലെ ഈ മോഡലില്‍ പൊതുജനങ്ങള്‍ക്ക് അതിന്റെ എല്ലാ സാങ്കേതിക വിദ്യ അനുഭവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വില്‍പനയാണ് നിസാന്‍ ലക്ഷ്യമിടുന്നത്. കയറ്റുമതി വിപണിക്കുശേഷം ആഭ്യന്തര വിപണിയിലും പ്രഥമ വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto, Business & Economy
Tags: Nissan