പുതിയ സവിശേഷതകളോടെ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്

പുതിയ സവിശേഷതകളോടെ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്

 

ഇന്ത്യന്‍ റെയില്‍വേയുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുന്നു. അതിന്റെ ഭാഗമായി ട്രെയിന്‍ സംബന്ധമായ അറിയിപ്പുകള്‍ നല്‍കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്.

റെയില്‍വെ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ www.irctc.co.in ഇപ്പോള്‍ തങ്ങളുടെ പുതിയ യൂസര്‍ ഇന്റര്‍ഫേസ് ബീറ്റ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സൗകര്യമായ തരത്തിലുള്ള സവിശേഷതകളും എളുപ്പത്തിലുള്ള നാവിഗേഷനും നല്‍കുന്നുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ ഇ- ടിക്കറ്റിങ്, മുഴുവന്‍ റിസര്‍വ്ഡ് ടിക്കറ്റിന്റെ മൂന്നിലൊന്ന് ആണെന്നും അത് വേഗത്തിലും കൂടുതല്‍ ഉപയോക്തൃ സൗഹൃദത്തിലാക്കുമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. പുതിയ വെബ്‌സൈറ്റ് ഇപ്പോഴും പുതിയ സവിശേഷതകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങള്‍ IRCTC വെബ്‌സൈറ്റ് തുറക്കുമ്പോള്‍, ചുവടെ ഇടത് വശത്ത് ‘ചുവടെയുള്ള പുതിയ പതിപ്പ് ശ്രമിക്കുക’ എന്ന ചുവന്ന ചിഹ്നം കാണാനാവും. അതില്‍ ക്ലിക്ക് ചെയ്താല്‍, പുതിയ വെബ്‌സൈറ്റിലെ ബീറ്റാ പതിപ്പിലേക്ക് പോകാനാവും. ഇപ്പോഴും 15 ദിവസത്തേക്കുള്ള ട്രയല്‍ ഘട്ടത്തിലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കും.

Comments

comments

Categories: FK News, Slider
Tags: IRCTC