എഴുതാത്ത പരീക്ഷയ്ക്കും മാര്‍ക്ക് നല്‍കി ബീഹാര്‍ പരീക്ഷാ ബോര്‍ഡ്

എഴുതാത്ത പരീക്ഷയ്ക്കും മാര്‍ക്ക് നല്‍കി ബീഹാര്‍ പരീക്ഷാ ബോര്‍ഡ്

ബീഹാര്‍ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷ വീണ്ടും വാര്‍ത്തയില്‍ ഇടം നേടി. ടോപ്പര്‍ സ്‌കാം വിവാദത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ബീഹാര്‍ സ്‌ക്കൂള്‍ ബോര്‍ഡ് 12 ാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കാണ് ആകെ സ്‌കോറിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്.

2016 ജൂണ്‍ മുതലുള്ള റൂബി റൈ കുംഭകോണത്തിനു ശേഷം ബോര്‍ഡിന് മറ്റൊരു പ്രധാന വെല്ലുവിളിയാണ് നേരിടേണ്ടിവന്നിരിക്കുന്നത്. അര്‍വാള്‍ജില്ലയിലെ ഭീംകുമാര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കണക്കു വിഷയത്തില്‍ 35 ല്‍ 38 മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ബീഹാര്‍ ബോര്‍ഡില്‍ നിന്ന് ഇത്രയൊല്ലാമേ തങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂവെന്നും ഭീംകുമാര്‍ പറഞ്ഞു. ഫിസിക്‌സ് തിയറി പരീക്ഷയ്ക്ക് 35 ല്‍ 38 മാര്‍ക്ക് ലഭിച്ചിരിക്കുകയാണ് ഈസ്റ്റ് ചമ്പാരന്‍ സ്വദേശി സന്ദീപ് രാജിന്. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് പൂജ്യം മാര്‍ക്ക് ലഭിച്ച തനിക്കെങ്ങനെയാണ് ഇത്രയും അധികം മാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സന്ദീപിനും അറിയില്ല. പരീക്ഷ എഴുതാത്തവര്‍ക്ക് വരെ മാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുകയാണ് ബീഹാര്‍ പരീക്ഷാ ബോര്‍ഡ്.

Comments

comments

Categories: Education, FK News
Tags: Bihar exam

Related Articles