ടാറ്റ മോട്ടോഴ്‌സ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

ടാറ്റ മോട്ടോഴ്‌സ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

പ്രത്യേക പരിമിതകാല ഓഫറുകള്‍ ജൂണ്‍ 25 വരെ മുഴുവന്‍ മോഡലുകള്‍ക്കും ലഭിക്കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുഴുവന്‍ മോഡലുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ 150 ാം വാര്‍ഷികം പ്രമാണിച്ചാണ് പ്രത്യേക പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സ്, പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് ഓഫറുകളില്‍ ചിലത്.

ടിയാഗോ പുറത്തിറക്കിയതോടെ ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ടാറ്റ മോട്ടോഴ്‌സ് വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ വിപണിയില്‍ എത്തിയതോടെ സബ്‌കോംപാക്റ്റ് സെഡാന്‍, എസ്‌യുവി സെഗ്‌മെന്റുകളില്‍ ടാറ്റ മോട്ടോഴ്‌സ് ശക്തമായ സാന്നിധ്യം അറിയിച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 61 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയെന്ന് പറഞ്ഞാല്‍ ടാറ്റ മോട്ടോഴ്‌സ് കൈവരിച്ച നേട്ടം എത്രയെന്ന് മനസ്സിലാകുമല്ലോ.

ജൂണ്‍ 25 വരെയാണ് പരിമിത കാല ഓഫറുകള്‍ ലഭിക്കുന്നത്. ടാറ്റ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഇതായിരിക്കും ഒരു പക്ഷേ അനുയോജ്യമായ സമയം. ടിഗോര്‍, നെക്‌സോണ്‍, ടിയാഗോ എന്നി ത്രിമൂര്‍ത്തികളാണ് ടാറ്റ മോട്ടോഴ്‌സിന് ഏറ്റവുമധികം വില്‍പ്പന നേടിക്കൊടുക്കുന്നത്. അതേസമയം എസ്‌യുവി സെഗ്‌മെന്റില്‍ ടാറ്റ ഹെക്‌സ ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കുന്നത് കാണാതിരുന്നുകൂടാ.

ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്, ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സ്, പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് ഓഫറുകള്‍

ഫുള്‍ സൈസ് എസ്‌യുവി, പ്രീമിയം ഹാച്ച്ബാക്ക് എന്നീ രണ്ട് ആഗോള ഉല്‍പ്പന്നങ്ങള്‍ വരും വര്‍ഷങ്ങളില്‍ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കും. മോഡലുകളുടെ എണ്ണം കുറച്ച് ഇന്ത്യയില്‍ നിലവില്‍ കണ്ടുവരുന്ന പ്രവണതയ്ക്കനുസരിച്ച് തന്ത്രങ്ങള്‍ മെനയുകയാണ് ടാറ്റ മോട്ടോഴ്‌സ്.

Comments

comments

Categories: Auto