ഇറാനുമായി കരാറിലേര്‍പ്പെടാന്‍ ഇന്ത്യ

ഇറാനുമായി കരാറിലേര്‍പ്പെടാന്‍ ഇന്ത്യ

ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ കരാര്‍ ധാരണകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ഇറാനുമായി കരാറിലേര്‍പ്പെടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇത് സംബന്ധിച്ച വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ നടക്കും. അതേസമയം ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് പുറത്തുകടന്നതിന് ശേഷം പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കി.

അത്തരമൊരു ഉടമ്പടിയിലൂടെ പരസ്പരമുള്ള ചരക്കുനീക്കത്തിന് ഇളവ് ഉണ്ടാകും. ഇത് സംബന്ധിച്ചും കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. ഇതു വരെയും ഇറാനുമായുള്ള ചരക്കം നീക്കം മദ്ധ്യസ്ഥര്‍ വഴിയായിരുന്നു. അന്ന് ജിഎസ്ടി നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ സേവനനികുതി സംബന്ധിച്ച് വ്യക്ത്ത ഇല്ലായിരുന്നു. എന്നാല്‍ പുതിയ നികുതി ഘടന ചരക്കുനീക്കത്തിന് സഹായകമാകും. യുറേനിയം, ഉണങ്ങിയ പഴങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ 100 ഓളം ഉത്പന്നങ്ങളില്‍ ജിഎസ്ടി ചുമത്താനും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇന്ത്യ ജി.എസ്.ടി നടപ്പാക്കിയത്.

Comments

comments

Categories: Business & Economy
Tags: India- Iran