ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തിലധികം വര്‍ദ്ധിക്കും;സുരേഷ് പ്രഭു

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തിലധികം വര്‍ദ്ധിക്കും;സുരേഷ് പ്രഭു

അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8 ശതമാനത്തില്‍ അധികം വര്‍ദ്ധിക്കുമെന്ന് വാണിജ്യ മന്ത്രി സുരേഷ് പ്രഭു. സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തെ ഇരട്ടിയാക്കാന്‍ പുതിയ വ്യാവസായിക നയം രൂപപ്പെടുത്തും. 7-8 വര്‍ഷം കൊണ്ട് 5 ട്രില്യണായി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിന് ഏതാനും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു വരികയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018-19 വര്‍ഷത്തെ വളര്‍ച്ച മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടതായി പ്രഭു വ്യക്തമാക്കി.

അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 8 ശതമാനം വളര്‍ച്ച കൈവരിക്കാനാവും. നിരവധി മേഖലകളുടെ ശക്തമായ പ്രകടനത്തില്‍ നിന്നാണ് അത് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.7 ശതമാനമായിരുന്നു. ഈ പാദത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.

Comments

comments

Categories: Business & Economy