നൈപ്യുണ്യ മികവിന്റെ പാഠങ്ങള്‍ പകരാന്‍ ഐഐഐസി

നൈപ്യുണ്യ മികവിന്റെ പാഠങ്ങള്‍ പകരാന്‍ ഐഐഐസി

മികച്ച തൊഴില്‍ ലഭ്യമാക്കാനുതകുന്ന കോഴ്‌സുകളുമായി കൊല്ലം ജില്ലയിലെ ചവറയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്‌കില്‍ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. കേരള അക്കാഡമി ഫോര്‍ സ്‌കില്‍ഡ് എക്‌സലന്‍സും, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്നാണ് വിദ്യാഭ്യാസ മേഖലയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്

മികച്ച തൊഴിലിടങ്ങളെ വാര്‍ത്തെടുക്കാന്‍ നൈപുണ്യ ശേഷിയുള്ള തൊഴിലാളികള്‍ വേണം. ഒരു നാടിന്റെ തന്നെ വികസനം സാധ്യമാക്കുന്ന സംരംഭങ്ങളും തൊഴിലാളികളുമാണ് ഓരോ രാജ്യത്തിന്റെയും സമ്പത്ത്. അതുകൊണ്ടുതന്നെ ലോകത്താകമാനം നൈപുണ്യ വികസന കോഴ്‌സുകള്‍ക്ക് പ്രാധാന്യമേറുന്ന കാലഘട്ടമാണിത്. അഭ്യസ്തവിദ്യരായ യുവതീയുവാക്കളില്‍ നിലവിലുള്ളതും ആവശ്യമായതും തമ്മിലുള്ള തൊഴില്‍ നൈപുണ്യത്തില്‍ വന്‍ അന്തരം നിലനില്‍ക്കുന്നുണ്ട്. മികച്ച നൈപുണ്യ വികസന കോഴ്‌സുകള്‍ മേഖലയില്‍ ലഭ്യമാക്കുന്നത് മികവുറ്റ തൊഴില്‍ ലഭിക്കാന്‍ ഉപകരിക്കും. ആഗോളതലത്തില്‍ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം മനസിലാക്കി കേരളത്തില്‍ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ഡ് എക്‌സലന്‍സും (KASE), ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) യും ചേര്‍ന്ന് കൊല്ലം ജില്ലയിലെ ചവറയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്‌കില്‍ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് (IIIC) 2018 ജൂലായ് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണം, മികച്ച ഭൗതിക സൗകര്യം എന്നിവ ഐഐഐസിയുടെ സ്‌കില്‍ വികസന കോഴ്‌സുകളുടെ പ്രത്യേകതകളാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടനെ നേരിട്ട് തൊഴില്‍ ലഭിയ്ക്കാനുതകുന്ന എന്‍എസ്‌ക്യൂഎഫ് തലത്തിലുള്ള സ്‌കില്‍ വികസന കോഴ്‌സുകളാണ് ഐഐഐസി നടത്തുന്നത്

കെഎഎസ്ഇയും യുഎല്‍സിസിഎസും ചേര്‍ന്നു നടത്തുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഏത് യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ചേരാവുന്ന ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള നൈപുണ്യ വികസന, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകള്‍ ആരംഭിക്കും.

2019 ജൂലൈയില്‍ ആരംഭിക്കുന്ന അക്കാഡമിക് പ്രോഗ്രാമുകളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ സര്‍ട്ടിഫിക്കറ്റ് ബിടെക് ബിരുദ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കസ്റ്റമൈസ്ഡ് പ്രോഗ്രാമുകളുണ്ട്. മികച്ച കാംപസ് പ്ലേസ്‌മെന്റ് ഉറപ്പുവരുത്തുന്ന കോഴ്‌സുകള്‍ ഇവിടെ ഉണ്ടാകും. നിര്‍മാണം, ഭൗതിക സൗകര്യ വികസനം, ഐടി, ഐടി അധിഷ്ഠിത സേവനം, ടൂറിസം ഹോസ്പിറ്റാലിറ്റി, അഡ്വാന്‍സ്‌സ് ഐടി, എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കാനുതകുന്ന മൂന്ന് വിഭാഗത്തില്‍പ്പെട്ട കോഴ്‌സുകള്‍ ഐഐഐസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷനിലുണ്ടാകും.

വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണം, മികച്ച ഭൗതിക സൗകര്യം എന്നിവ ഐഐഐസിയുടെ സ്‌കില്‍ വികസന കോഴ്‌സുകളുടെ പ്രത്യേകതകളാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടനെ നേരിട്ട് തൊഴില്‍ ലഭിയ്ക്കാനുതകുന്ന എന്‍എസ്‌ക്യൂഎഫ് തലത്തിലുള്ള സ്‌കില്‍ വികസന കോഴ്‌സുകളാണ് ഐഐഐസി നടത്തുന്നത്.

എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ, ഡിഗ്രി, ബിടെക്ക് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള 38 ഓളം  കോഴ്‌സുകളുണ്ട്. 1.86 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കെട്ടിടം ഒമ്പത് ഏക്കര്‍ കാംപസിലായി വ്യാപിച്ചു കിടക്കുന്നു. ബിടെക്ക് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനുള്ള ഗ്രാജുവേറ്റ് ഷിപ്പ് പ്രോഗ്രാമും ഐഐഐസിയില്‍ ആരംഭിക്കും.

അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേറ്റ് ഇന്‍ റീഇന്‍ഫോഴ്‌സ്‌മെന്റ്/ബാര്‍ ബെന്‍ഡിംഗ്, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ വര്‍ക്‌സ്, പെയിന്റിംഗ് & ഫിനിഷിംഗ് വര്‍ക്ക്‌സ്, കോണ്‍ക്രീറ്റിംഗ് & ഫോം വര്‍ക്‌സ്, ഹൗസ് കീപ്പിംഗ്, ഇന്റീരിയല്‍ വര്‍ക്‌സ്, എച്ച്‌വിഎസി എന്‍ജിനീയറിംഗ്, പ്ലംബിംഗ്, ഫയര്‍ & സേഫ്റ്റി, മാസണറി, റോഡ് വര്‍ക്‌സ്, വാട്ടര്‍പ്രൂഫിംഗ് എന്നിവയില്‍ എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ചേരാവുന്ന കോഴ്‌സുകളുണ്ട്. പ്ലസ് ടു, ഡിഗ്രി, ഐടിഐ, പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, എച്ച്‌വിഎസി എന്‍ജിനീയറിംഗ്, എന്‍വിയോണ്‍മെന്റ്, ഹെല്‍ത്ത് & സേഫ്റ്റി, ഇന്റീരിയര്‍ ഡിസൈനിംഗ്, വാട്ടര്‍ പ്രൂഫിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ജിപിഎസ് അധിഷ്ഠിത സര്‍വേ & മാപ്പിംഗ്, എസ്റ്റിപി/ ഡബ്ല്യൂറ്റിപി  എന്‍ജിനീയറിംഗ്, ഓട്ടോമോബൈല്‍ ഡിസൈന്‍ കോഴ്‌സുകളും നടത്തുന്നുണ്ട്.

ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും, ബിടെക്ക് കഴിഞ്ഞവര്‍ക്കും എന്റര്‍പ്രണര്‍ഷിപ്പ്, അഗ്രി ബിസിനസ്, അനലിറ്റിക്‌സ്, ഓട്ടോമേഷന്‍ & മെഷീന്‍ ലേണിംഗ്, ഫെസിലിറ്റീസ് മാനേജ്‌മെന്റ്, എംഇപി അര്‍ബന്‍ പ്ലാനിംഗ് & ആര്‍ക്കിടെക്ചര്‍, ബില്‍ഡിംഗ് സര്‍വീസസ് എന്‍ജിനീയറിംഗ്, റീട്ടെയ്ല്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജ്‌മെന്റ്, ഫുഡ് എന്റര്‍പ്രണര്‍ഷിപ്പ് & മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുമുണ്ടാകും. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴില്‍ ലഭിക്കാനുതകുന്ന മികച്ച പ്ലേസ്‌മെന്റ് സംവിധാനം ഐഐഐസിയില്‍ ഒരുക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിശദമായ വിജ്ഞാപനം ഈ മാസം അവസാന ആഴ്ച പുറത്തിറങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.uleducation.ac.in, www.ulccsltd.com എന്നീ വെബ്‌സൈറ്റുകള്‍ ലഭ്യമാണ്.

Comments

comments

Categories: Education, FK Special, Slider