ഫേസ്ബുക്ക് ഡാറ്റ വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യ

ഫേസ്ബുക്ക് ഡാറ്റ വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യ

ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ വിറ്റതിനെതിരെ ഇന്ത്യ. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ 20നു മുമ്പായി വിശദീകരണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അനുമതികൂടാതെ അവരുടെ സുഹൃത്തുക്കളുടേതടക്കം വ്യക്തിവിവരങ്ങള്‍ ഫോണ്‍ കമ്പനികള്‍ക്കു കൈമാറാന്‍ ഫെയ്‌സ്ബുക് കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെടുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഇന്ത്യയില്‍നിന്നുള്ള 335 പേരുടെയും ഇവരുടെ സൗഹൃദ പട്ടികയിലുള്ളവരുടെയും വ്യക്തിവിവരം ചോര്‍ന്നിട്ടുണ്ടെന്നു ഫെയ്‌സ്ബുക് നേരത്തേ സമ്മതിച്ചിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആത്മാര്‍ഥശ്രമം നടത്തുമെന്നു ഉറപ്പുനല്‍കിയിട്ടുണ്ട്.

Comments

comments

Categories: Tech
Tags: Facebook