കോര്‍ണേലിസ് റിസ്വിച്ച്  ഗോ എയറിന്റെ സിഇഒ

കോര്‍ണേലിസ് റിസ്വിച്ച്  ഗോ എയറിന്റെ സിഇഒ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി കോര്‍ണേലിസ് റിസ്വിച്ചിനെ നിയമിച്ചു. ചെയര്‍മാന്‍, മാനേജിംഗ് ഡയറക്റ്റര്‍ , ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍ എന്നിവരോടായിരിക്കും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുക.

ഏവിയേഷന്‍, ട്രാവല്‍ ഇന്‍ഡ്‌സ്ട്രി എന്നീ മേഖലകളില്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടിവ്, കണ്‍സള്‍ട്ടന്റ് എന്നീ പദവികളില്‍ 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് കോര്‍ണലിന്.ബിസിനസ് ഡെവലപ്പ്‌മെന്റ്, ഓപ്പറേഷണല്‍ സ്റ്റ്രീംലൈനിംഗ് എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ മികച്ച പരിചയ സമ്പത്തുണ്ട്. തോമസ് കുക്ക് ഗ്രൂപ്പ്, ഈസി ജെറ്റ് എയര്‍ലൈന്‍ കമ്പനി, ട്രാന്‍സേവിയ എയര്‍ലൈന്‍സ് എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ഏവിയേഷന്‍ മേഖലയിലെ മുന്‍ നിര ബ്രാന്‍ഡിലൊന്നാണ് ഇന്ന് ഗോ എയര്‍. ഇത്രയും മികച്ച ഒരു കമ്പനിയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ് എന്ന് കോര്‍ണേലിസ് റിസ്വിച്ച് പറഞ്ഞു.

Comments

comments

Categories: Business & Economy