ഏകാഗ്രത തകര്‍ത്തു മുന്നേറാം

ഏകാഗ്രത തകര്‍ത്തു മുന്നേറാം

ബഹുമുഖദൗത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് ഏകാഗ്രത പാലിക്കുന്നവരേക്കാള്‍ കാര്യക്ഷമത കാണുമെന്ന് പുതിയ പഠനം

പരിപൂര്‍ണതയ്ക്കു വേണ്ടി ഏകാഗ്രതയോടെ വേണം പരിശ്രമിക്കാന്‍ എന്ന ഉപദേശം കുട്ടിക്കാലത്തു തന്നെ കുത്തിവെക്കുന്ന പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. ലക്ഷ്യപ്രാപ്തിക്കായി ഒരു കാര്യത്തില്‍ത്തന്നെ മനസ് അര്‍പ്പിച്ച് മുന്നേറണമെന്ന് രക്ഷിതാക്കലും അധ്യാപകരും പറഞ്ഞു തരുന്നു. മഹാന്മാരുടെ ജീവചരിത്രം കൂട്ടുപിടിച്ച് അതിനു സ്വീകാര്യതയുണ്ടാക്കുകയും ചെയ്യുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് (മള്‍ട്ടിടാസ്‌കിംഗ്) ലക്ഷ്യം നേടാന്‍ വിഘാതമാണെന്ന ന്യായമാണ് അവര്‍ എടുത്തു പറയുക. ഈയടുത്തു വരെ മനഃശാസ്ത്രഗവേഷകരും ഇതിനോടു യോജിച്ചിരുന്നുവെന്നതാണു വാസ്തവം. എന്നാല്‍ ഇത് ഒരു തെറ്റിദ്ധാരണയാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. കൂടുതല്‍ ക്രിയാത്മകത പ്രകടിപ്പിക്കുന്നവര്‍ ബഹുമുഖപ്രതിഭകളായിരിക്കുമെന്നാണ് പുതുതായി തെളിഞ്ഞിരിക്കുന്നത്. ഒരു കാര്യത്തില്‍ മാത്രം ഊന്നി നില്‍ക്കുന്നവര്‍ക്ക് ഇത്രയ്ക്ക് സര്‍ഗാത്മകത അവകാശപ്പെടാന്‍ കഴിയില്ല.

ടെലിഫോണ്‍ കണ്ടു പിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ഒരിക്കലും ഒരു സമയം ഒട്ടേറെ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അംഗീകരിച്ചിരുന്നില്ല. ഏകാഗ്രതയോടെ ഒരു വിഷയത്തെ സമീപിക്കുമ്പോഴേ യഥാര്‍ത്ഥ സര്‍ഗാത്മകത പുറത്തു വരുകയുള്ളൂവെന്ന് അദ്ദേഹം വാദിക്കുന്നു. ഏകാഗ്രതയ്ക്കു ഭംഗം വരുന്നതോടെ ലക്ഷ്യത്തില്‍ നിന്നകലുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെയ്യുന്ന ജോലിയില്‍ പരിപൂര്‍ണശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹമടക്കമുള്ള മഹാന്മാരുടെ ജീവിതകഥകള്‍ വിഷയമാക്കി അവരെങ്ങനെ വിജയിച്ചു എന്ന പ്രചോദകപുസ്തകം രചിച്ച ഒറിസണ്‍ സ്വെറ്റ് മാര്‍ഡെനോട് ബെല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. സൂര്യപ്രകാശം ഒരു ലെന്‍സിലൂടെ കടത്തിവിട്ടാല്‍ മാത്രമേ തീ പിടിപ്പിക്കാനാകൂവെന്നു പറഞ്ഞാണ് അദ്ദേഹം ഇതിനെ ന്യായീകരിച്ചത്. പിന്‍ഗാമികളും ഈ സിദ്ധാന്തത്തെ മുറുകെപ്പിടിച്ചതിന്റെ ഫലമാണ് കുട്ടികളില്‍ കുത്തിവെക്കുന്ന ഏകാഗ്രതാവാദം. മനസിനെ ഏകാഗ്രമാക്കിയാലേ ജോലികള്‍ കൃത്യതയോടും സൂക്ഷ്മതയോടും കൂടി പൂര്‍ത്തീകരിക്കാനാകൂവെന്ന ധാരണ രൂഢമൂലമായി.

ടെലിഫോണ്‍ കണ്ടു പിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ഒരിക്കലും ഒരു സമയം ഒട്ടേറെ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അംഗീകരിച്ചിരുന്നില്ല. ഏകാഗ്രതയോടെ ഒരു വിഷയത്തെ സമീപിക്കുമ്പോഴേ യഥാര്‍ത്ഥ സര്‍ഗാത്മകത പുറത്തു വരുകയുള്ളൂവെന്ന് അദ്ദേഹം വാദിക്കുന്നു

എന്നാല്‍ ഈയിടെ നടന്ന ഒന്നിലധികം പഠനങ്ങള്‍ ഈ ധാരണ തെറ്റിക്കുകയും പാടിപ്പതിഞ്ഞ നിഗമനങ്ങളെ ചോദ്യംചെയ്യുകയുമാണ്. ചുരുങ്ങിയപക്ഷം, ഗ്രഹാം ബെല്‍ താല്‍പര്യപൂര്‍വ്വം ചൂണ്ടിക്കാട്ടിയ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലെങ്കിലും ഇതു ശരിയാണ്. പുതിയ കണ്ടുപിടിത്ത ആശയങ്ങളുമായി നിങ്ങള്‍ വരുമ്പോള്‍ അതിനിശിതമായ ഏകാഗ്രത, വലിയ തിരിച്ചടിയാകും ഉണ്ടാക്കുക. ഒന്നു ശ്രദ്ധ തിരിച്ചാല്‍ തികച്ചു നൂതനമായ ഒരു പ്രശ്‌നപരിഹാര ഉപായം തെളിഞ്ഞു വന്നേക്കാം. ഏകാഗ്രത കൂടിയാലുണ്ടാകുന്ന പ്രശ്‌നമെന്തെന്നു വെച്ചാല്‍ നമ്മുടെ മനസ് ഒരു വിഷയത്തില്‍ കുടുങ്ങിപ്പോകാന്‍ ഇടയാക്കിയേക്കുമെന്നതാണ്. പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതിനു പകരം ആദ്യ ആശയത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വളരെയധികം സമയം പാഴാക്കുന്ന സാഹചര്യമുണ്ടാകുന്നു. ഈ അവസ്ഥയെ ധിഷണാപരമായ സന്ദിഗ്ധാവസ്ഥയെന്നു പറയുന്നു. ഇന്ന് പല മനഃശാസ്ത്രവിദഗ്ധരും ക്രിയാത്മകതയുടെ പ്രധാന തടസകാരണമായി കാണുന്നത് ഇതിനെയാണ്.

ഈ കുരുക്ക് തകര്‍ക്കാന്‍ മള്‍ട്ടിടാസ്‌കിംഗിനു കഴിയുമോയെന്നു പരിശോധിക്കാന്‍ കെളംബിയ ബിസിനസ് സ്‌കൂളിലെ അധ്യാപകന്‍ ജാക്‌സണ്‍ ലിയുവിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം ക്രിയാത്മകത സംബന്ധിച്ച ഒരു പരിശോധന നടത്തി. ഇതിലെ പങ്കാളികളോട് നിശ്ചിത കാലയളവിനുള്ളില്‍ കുഴിപ്പിഞ്ഞാണം പോലുള്ള ഒരു സാധാരണവസ്തുവിന്റെ ഉപയോഗങ്ങളെന്തെന്നു ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. ഉദാഹരണത്തിന് മഴ കൊള്ളാതിരിക്കാന്‍ തലയില്‍ പാത്രം വെക്കാമെന്നായിരിക്കും ചിലരുടെ ചിന്ത. ഇതോ പോലെ മറ്റു രണ്ടു വസ്തുക്കളുടെ ഉപയോഗം കൂടി പറയാന്‍ ആവശ്യപ്പെട്ടു. ചിലരോട് ആദ്യ വസ്തുവിന്റെ പ്രയോജനങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം അടുത്ത വസ്തുവിന്റെ ഉപയോഗങ്ങള്‍ കുറിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റുള്ളവരോട് രണ്ടു വസ്തുക്കളുടെയും ഉപയോഗങ്ങള്‍ ഇടകലര്‍ത്തി പറയാനാണ് ആവശ്യപ്പെട്ടത്.

ഗ്രഹാംബെല്ലിന്റെ കാഴ്ചപ്പാടില്‍ സര്‍ഗാത്മകതയുടെ പ്രധാന കാരണം ഏകാഗ്രതയാണല്ലോ. ഇതനുസരിച്ച് ആദ്യസംഘമായിരിക്കണമല്ലോ കൂടുതല്‍ കാര്യക്ഷമത പ്രകടിപ്പിക്കേണ്ടത്. എന്നാല്‍, അങ്ങനെയല്ല സംഭവിച്ചത്. അവര്‍ ഒരേ പട്ടികയില്‍പ്പെട്ടിരിക്കുന്നവരാണെന്ന് സ്വയം ചിന്തിച്ചിരുന്നെങ്കിലും ഇടവേളകളില്ലാത്ത നിരന്തരപ്രവര്‍ത്തനം മൂലം അവരുടെ പുരോഗതി പരിമിതപ്പെടുകയായിരുന്നുവെന്നതാണു വാസ്തവം. ഒരു പറ്റം നൂതനാശയങ്ങള്‍ ആവിഷ്‌കരിച്ച ബഹുമുഖപ്രതിഭകളാണ് കൂടുതല്‍ കാര്യക്ഷമമായ പ്രകടനം കാഴ്ചവെച്ചത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഇവരെ വിധേയമാക്കി. ഒരുമിച്ചു കൂട്ടി സംക്ഷിപ്ത ചിന്ത സംബന്ധിച്ച പരിശോധനയായിരുന്നു അടുത്ത ഘട്ടം. ഇതിനായി വഴി, ദൗത്യം, അനുവാദം എന്നീ വാക്കുകള്‍ നല്‍കി ഇതിനോട് യോജിക്കുന്ന ഒരു വാക്കു കൂടി പറയാന്‍ ആവശ്യപ്പെട്ടു. പരസ്പരബന്ധം സ്ഥാപിക്കാനാകാത്ത സങ്കല്‍പ്പങ്ങള്‍ തമ്മില്‍ യോജിപ്പിക്കാനുള്ള ആളുകളുടെ കഴിവു മനസിലാക്കുകയായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം.

വീണ്ടും ചില പങ്കാളികളോട് രണ്ടു പ്രശ്‌നങ്ങള്‍ ഒരേസമയംപരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടു പ്രശ്‌നങ്ങളും മാറി മാറി ശ്രദ്ധയാവശ്യപ്പെടുന്ന വിധത്തിലാണിത്. മറ്റുള്ളവരോട് ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിലും പ്രശ്‌നങ്ങള്‍ പരിഗണിക്കാനാവശ്യപ്പെട്ടു. ഇതില്‍ ആദ്യ പരീക്ഷണത്തേക്കാള്‍ കൂടുതല്‍ വ്യക്തമായ ഫലമാണ് ലഭിച്ചത്. ബഹുമുഖപ്രതിഭകളില്‍ 51 ശതമാനം പേര്‍ രണ്ടു പ്രശ്‌നങ്ങളും പരിഹരിച്ചപ്പോള്‍ ഒരു സമയത്ത് ഒരു പ്രശ്‌നം പരിഗണിച്ചവരില്‍ 14 ശതമാനമാണ് രണ്ടും പരിഹരിച്ചത്. ഇവര്‍ തമ്മിലുള്ള വ്യത്യാസം മൂന്നു മടങ്ങാണെന്നു കാണാം. ഒരുപക്ഷേ സംഘടിത മസ്തിഷ്‌കപ്രക്ഷാളനമായിരിക്കും ഇതിന്റെ ഏറ്റവും വലിയ നേട്ടം. വലിയ പുതുമകളില്ലാതെ തന്നെ ഒട്ടേറെ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടക്കാറുണ്ട്. ജോലിക്കിടയില്‍ത്തന്നെയുള്ള യോഗങ്ങളില്‍ എല്ലാ ദൗത്യങ്ങളും പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കാം.

പുതിയ ആശയങ്ങളുമായി നിങ്ങള്‍ വരുമ്പോള്‍ അതിനിശിതമായ ഏകാഗ്രത, വലിയ തിരിച്ചടിയാകും ഉണ്ടാക്കുക. ഒന്നു ശ്രദ്ധ തിരിച്ചാല്‍ തികച്ചു നൂതനമായ ഒരു പ്രശ്‌നപരിഹാര ഉപായം തെളിഞ്ഞു വന്നേക്കാം. മനസ് ഒരു വിഷയത്തില്‍ കുടുങ്ങിപ്പോകാന്‍ ഇടയാക്കിയേക്കുമെന്നതാണ് ഏകാഗ്രത കൂടിയാലുണ്ടാകുന്ന പ്രശ്‌നം

ഓരോ അംഗത്തിന്റെയും ധിഷണാപരമായ സന്ദിഗ്ധാവസ്ഥ നേരിടുന്നതിനു പുറമെ, ഒറ്റവ്യക്തിയുടെ ആശയത്തിന്മേല്‍ ഒരു കൂട്ടമാളുകളുടെ ഒട്ടാകെ ശ്രദ്ധ പതറിപ്പോകുന്നതാണ് ഇതിലെ പ്രശ്‌നം. മറ്റു സംഘാംഗങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിക്കുന്നുമില്ല. തല്‍ഫലമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് വ്യക്തിഗതമായി പ്രവര്‍ത്തിക്കുന്നവരേക്കാള്‍ കുറച്ച് ആശയങ്ങളേ ആവിഷ്‌കരിക്കാനാകൂ. സംഘമായി പ്രവര്‍ത്തിക്കുന്നത് ഫലപ്രദമല്ലെന്നതിന് വേറെയും തെളിവുകളുണ്ടെന്നും ചെറിയ മികവു പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണെന്നും ഹോങ്കോംഗിലെ കാര്‍ണിജി മെലണ്‍ സര്‍വകലാശാല അധ്യാപകന്‍ ഉറ്റ്‌ന സിയോ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥി സംഘങ്ങളെ ഒരേസമയം ഒന്നിലധികം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടതുപോലുള്ള ബഹുമുഖദൗത്യങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ഊര്‍ജസ്വലത പുറത്തുവരുന്നത് നിരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമായ ക്രിയാത്മകപരിഹാരങ്ങളിലേക്കാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിതുറക്കുക. ശാരീരികവൈകല്യമുള്ളവരെ സഹായിക്കാന്‍ കുട്ടികളുടെ കായികപ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നതു പോലുള്ള ദൗത്യങ്ങളും ഇവിടെ നടക്കുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഇതിന്റെ നേട്ടങ്ങള്‍ വര്‍ധിക്കും. അങ്ങനെ വിദ്യാര്‍ത്ഥികള്‍ എത്രകാലം മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയരാകുന്നുവോ അവര്‍ ബഹുമുഖദൗത്യങ്ങളുടെ പ്രയോജനം അവര്‍ക്ക് അനുകൂലമായി ഭവിക്കുന്നു. സംഘം ചേര്‍ന്ന് കേട്ടുവരുന്ന ആശയങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് നിശ്ചലതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ മാറി മാറി ദൗത്യങ്ങളേറ്റെടുക്കുമ്പോള്‍ അത്തരം സ്ഥിരം പരിപാടികളെ ഉപേക്ഷിക്കാന്‍ അവസരമൊരുക്കും. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളെ പുതിയ ആശയങ്ങളുപയോഗിച്ച് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ കണ്ടെത്തിയ പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ പ്രയോഗിക്കണമെന്ന് ഇതു കൊണ്ട് അര്‍ത്ഥമില്ല.

പദ്ധതിക്ക് സര്‍ഗാത്മകത തുളുമ്പുന്ന ഒരു തലക്കെട്ടിനെക്കുറിച്ചോ ഉല്‍പ്പന്നത്തിന് പേരിടാനോ ചിന്തിക്കുമ്പോള്‍ അതിന്മേല്‍ കുറച്ചു സമയം നിങ്ങള്‍ ചെലവിടും. എന്നാല്‍ ബഹുമുഖദൗത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റൊരു ജോലി ചെയ്യുന്നതിനൊപ്പം തന്നെ ഇതിനുള്ള തെരച്ചിലും നിങ്ങള്‍ തുടരുന്നു. കംപ്യൂട്ടറിനു സമീപം ഒരു നോട്ട്പാഡ് വെച്ചു കൊണ്ട് ജോലിക്കിടയില്‍ത്തന്നെ മനസില്‍ വരുന്ന തലക്കെട്ട് അല്ലെങ്കില്‍ പേര് നോട്ട് പാഡില്‍ കുറിച്ചിടുന്നു. പുതിയ ആശയങ്ങള്‍ തലയിലിട്ടു പുകയ്ക്കുന്ന ഒരു നോവലിസ്റ്റ്, രണ്ടു കഥാബീജങ്ങള്‍ ഒരേസമയം വികസിപ്പിച്ചെടുക്കുന്നതും ബഹുമുഖദൗത്യത്തിന് ഉദാഹരണമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇടവേളകളില്ലാതെ ജോലി ചെയ്യുന്നതിനുള്ള മികച്ച ഒഴിവുകഴിവാണിത്. സൃഷ്ടിപരമായ ചിന്തകളില്‍ നിന്ന് പ്രയോജനം നേടുന്ന ദൗത്യങ്ങളേറ്റെടുക്കുമ്പോള്‍ത്തന്നെ സമീപനത്തെ പുതുക്കാനായി ഇടവേളകള്‍ ഇവിടെ സ്വാഭാവികമായി വന്നു ഭവിക്കുകയാണ് ചെയ്യുന്നത്.

പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതിനു പകരം ആദ്യ ആശയത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വളരെയധികം സമയം പാഴാക്കുന്ന സാഹചര്യമുണ്ടാകുന്നു. ഈ അവസ്ഥയെ ധിഷണാപരമായ സന്ദിഗ്ധാവസ്ഥയെന്നു പറയുന്നു. ഇന്ന് പല മനഃശാസ്ത്രവിദഗ്ധരും ക്രിയാത്മകതയുടെ പ്രധാന തടസകാരണമായി കാണുന്നത് ഇതിനെയാണ്‌

ഉല്‍പ്പാദനക്ഷമതയും തളര്‍ച്ചയും സംബന്ധിച്ച ജൈവഘടികാര സിദ്ധാന്തവുമായി ചേര്‍ന്നു നില്‍ക്കുന്ന നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശഗവേഷണ ഏജന്‍സിയായ നാസ പോലും ഈ സിദ്ധാന്തം ബഹിരാകാശയാത്രികരുടെ ഉല്‍പ്പാദനക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ട്. ഒരാള്‍ രാവിലെ ഓഫിസിലെത്തിയാല്‍ ഉടന്‍ ജോലിയിലേക്കു പ്രവേശിക്കില്ലെന്ന് ട്രോഗാകോസ്. ഇ- മെയില്‍ പരിശോധനയും മറ്റും കഴിഞ്ഞ്, ഓഫിസ് അന്തരീക്ഷവുമായി ഇണങ്ങാന്‍ അല്‍പ്പം സമയമെടുക്കും. അതിനു ശേഷമേ ജോലിയില്‍ മുഴുകുകയുള്ളൂ. അതിനാല്‍ 11 മണിയെങ്കിലുമായാലേ ജോലിയില്‍ തന്റെ ഉല്‍പ്പാദനക്ഷമത പൂര്‍ണമായും അര്‍പ്പിക്കാനാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മധ്യാഹ്നം രണ്ടു മുതല്‍ മൂന്നു മണി വരെ എല്ലാവരും അല്‍പ്പം ക്ഷീണിതരായിരിക്കും. ഇത് മിക്കവാറും മയക്കത്തിനുള്ള സമയമായിരിക്കും. ഏകാഗ്രത പാലിക്കുന്നവരില്‍ കാണുന്ന ഒരു പ്രശ്‌നമാണിത്. എന്നാല്‍ ബഹുമുഖ ദൗത്യമേറ്റെടുക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള അലസതയോ മന്ദതയോ ഉണ്ടാകുന്നില്ല.

ഊര്‍ജസ്വലതയും ഉല്‍പ്പാദനക്ഷമതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിരവധി ഗവേഷണഫലങ്ങള്‍ ഇതിനോടകം വന്നിട്ടുണ്ട്. ജൈവഘടികാരത്തെ അടിസ്ഥാനമാക്കുമ്പോള്‍ 75ശതമാനം ആളുകളും രാവിലെ ഒമ്പതിനും 11-നുമിടയ്ക്കാണ് കൂടുതല്‍ മാനസിക ഉണര്‍വ്വ് നേടിയവരായി കാണപ്പെടാറുള്ളതെന്ന് കാനഡയിലെ ടൊറന്റൊ സര്‍വകലാശാലയിലെ അധ്യാപകന്‍ ജോണ്‍ ട്രോഗകോസ് വിശദീകരിക്കുന്നു. ശരീരത്തോട് 24 മണിക്കൂര്‍ സമയക്രമത്തിനുള്ളില്‍ എപ്പോഴാണ് ഉണരേണ്ടതെന്നും ഉറങ്ങേണ്ടതെന്നും ഭക്ഷണം കഴിക്കേണ്ടതെന്നും പറയുന്ന നമുക്കകത്തു തന്നെ പ്രവര്‍ത്തിക്കുന്ന സമയമാപിനിയാണ് ജൈവഘടികാരം. ക്രിയാത്മകതയിലേക്ക് വഴിയൊരുക്കുന്നതിന് അവലംബിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാവരും ഗ്രഹാംബെല്ലിന്റെ ഏകാഗ്രതയെക്കുറിച്ചാണ് ആവേശം കൊണ്ടതെന്നതാണ് ഇതില്‍ ശ്രദ്ധേയം. സൃഷ്ട്യുന്മുഖമായ ദൗത്യമേറ്റെടുക്കുമ്പോള്‍ ആ വിഷയത്തില്‍ ശ്രദ്ധയൂന്നുമെന്ന് പറയുന്നത് സ്വാഭാവികമാണ്. ബഹുമുഖദൗത്യത്തിനു വേണ്ടി എത്ര കൊടുത്താലും മനസിനു കടിഞ്ഞാണിടാന്‍ ശ്രമിക്കാതെ,
കൂടുതല്‍ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്.

Comments

comments

Categories: FK Special, Slider