എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഉടന്‍ വേതനം ലഭിക്കും

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഉടന്‍ വേതനം ലഭിക്കും

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തെ വേതനം ലഭിക്കാത്ത എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ലഭിക്കുമെന്ന് സര്‍ക്കാര്‍. എയര്‍ ഇന്ത്യ വില്‍പ്പന സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ എയര്‍ഇന്ത്യ ഓഹരികള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വില്‍ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇത് നിര്‍ത്തിവച്ചിരുന്നു.

അങ്ങനെ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഫണ്ടിന്റെ പ്രവാഹം ആരംഭിക്കും. 1000 കോടി രൂപയുടെ വായ്പ നല്‍കും. ജീവനക്കാര്‍ക്ക് അവരുടെ ശമ്പളവും നല്‍കാനാവും. ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. എന്നാല്‍ എയര്‍ ഇന്ത്യ ഒരു പരിധിക്കുള്ളില്‍ ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും, വില്‍പ്പന നിബന്ധനകള്‍ എത്രമാത്രം മാറണം എന്നും ചര്‍ച്ചയില്‍ വിലയിരുത്തും.

Comments

comments

Categories: Business & Economy
Tags: Air India