ലോകസമാധാനം നിലനിര്‍ത്തുന്ന രാജ്യം: യുഎഇ 12 ആം സ്ഥാനത്തേക്ക് കയറി

ലോകസമാധാനം നിലനിര്‍ത്തുന്ന രാജ്യം: യുഎഇ 12 ആം സ്ഥാനത്തേക്ക് കയറി

ദുബായ്: ലോകത്തിലെ ഏറ്റവും സമാധാനപരമായ 45 രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ 12-ആം സ്ഥാനത്ത് എത്തി. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഇരട്ടിയിലധികം കുതിച്ചുകയറ്റമാണ് യുഎഇ നടത്തിയത്. സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്റ് പീസ് അഭിപ്രായപ്പെട്ടു.
സമാധാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഗാംബിയ 35 റാങ്കുകള്‍ ഉയര്‍ന്നു. ലൈബീരിയ 27 ആം സ്ഥാനത്തേക്ക് എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാധാനം എന്നത് സമൃദ്ധിയാണ്. യുഎഇ ആ സമൃദ്ധിയിലാണ് ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. സമാധാനപരമായുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തിക പുരോഗതിയുണ്ടാകുമെന്ന് ചരിത്രപരമായി തെളിഞ്ഞിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ സ്റ്റീവ് കില്ലേലിയ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. യുഎഇ ഈ മേഖലയില്‍ പുരോഗതി കൈവരിക്കുന്നതിന്റെ അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സമാധാനവും സാമ്പത്തിക വികസനവും നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. സമാധാനം നിലനിര്‍ത്തുന്ന രാജ്യങ്ങളുടെ സാമ്പത്തിക വികസനം നല്ല രീതിയിലാണ് നടക്കുന്നതെന്നും കില്ലേലിയ ചൂണ്ടിക്കാട്ടി. ആഗോള സമാധാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തിന്റെ രണ്ടാം ഭാഗത്തില്‍ തന്നെ യുഎഇ ലിസ്റ്റില്‍ ഇടം പിടിച്ച് കഴിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്‌ലാന്റ് സ്ഥാനം പിടിച്ചപ്പോള്‍ കുവൈത്ത് നാലാം സ്ഥാനം നേടി. ഖത്തര്‍ 56 ാം സ്ഥാനവും മൊറോക്കോ 71 ഉം ഒമാന്‍ 73 സ്ഥാനവും നേടി. ഖത്തര്‍ 23 സ്ഥാനങ്ങളിലേക്ക് കയറി മെച്ചപ്പെടുത്തിയിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക ബഹിഷ്‌കരണങ്ങള്‍ നടത്തുന്നതിനിടയിലും ഖത്തര്‍ സമാധാനപരമായി ഒറ്റയ്ക്ക് നിലകൊണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Comments

comments

Categories: Arabia, FK News
Tags: UAE