ടിക്കറ്റില്ലാതെ യാത്ര ചെയ്യരുത്; റെയില്‍വെ പരിശോധന കര്‍ശനമാക്കി

ടിക്കറ്റില്ലാതെ യാത്ര ചെയ്യരുത്; റെയില്‍വെ പരിശോധന കര്‍ശനമാക്കി

ന്യൂഡെല്‍ഹി: ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ റെയില്‍വകുപ്പിന്റെ പിടിയിലാകും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വെ വകുപ്പ് പരിശോധന ശക്തമാക്കും.

ഭാരം കൂടുതലുള്ള ലഗ്ഗേജുമായി യാത്ര ചെയ്യരുതെന്ന റെയില്‍വെയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പുതിയ നടപടി. ജൂണ്‍ 8 മുതല്‍ 22 വരെയാണ് പരിശോധന നടത്തുക. ഇത് സംബന്ധിച്ച് എല്ലാ സോണുകള്‍ക്കും റെയില്‍വെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

പരിശോധന നടത്തിക്കഴിഞ്ഞാല്‍ ജൂണ്‍ 23 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സോണുകളോട് ആവശ്യപ്പെട്ടു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുവെന്ന് കണ്ടെത്തിയാല്‍ യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കും.

ടിക്കറ്റില്ലാതെ യാത്ര ചെയ്യല്‍, വ്യാജ ടിക്കറ്റ് ഉപയോഗിക്കല്‍, സൗജന്യയാത്രകളും പാസുകളും ദുരുപയോഗം ചെയ്യല്‍, ടിക്കറ്റ് കൈമാറല്‍ തുടങ്ങിയവയ്‌ക്കെതിരെയാണ് കര്‍ശന പരിശോധന നടത്തുക.

Comments

comments

Categories: FK News, Slider