വനിതകളെ വിലകുറച്ചുകാണിച്ച പരാമര്‍ശം; മാപ്പ് പറഞ്ഞ് ഖത്തര്‍ എയര്‍വേസ് സിഇഒ

വനിതകളെ വിലകുറച്ചുകാണിച്ച പരാമര്‍ശം; മാപ്പ് പറഞ്ഞ് ഖത്തര്‍ എയര്‍വേസ് സിഇഒ

തന്റെ സ്ഥാനത്തിരുന്ന് ജോലി ചെയ്യാന്‍ ഒരു പുരുഷന് മാത്രമേ സാധിക്കൂ എന്നായിരുന്നു ഖത്തര്‍ എയര്‍വേസ് സിഇഒ നടത്തിയ പരാമര്‍ശം. ആഗോളതലത്തില്‍ വന്‍വിവാദത്തിനാണ് ഇത് വഴിവെച്ചത്

സിഡ്‌നി: സ്ത്രീകള്‍ അബലകളാണെന്ന തരത്തിലുള്ള പരാമര്‍ശമായിരുന്നു ഖത്തര്‍ എയര്‍വേസ് സിഇഒ കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നടത്തിയത്. ഏവിയേഷന്‍ രംഗത്തെ വനിതകളുടെ സാന്നിധ്യത്തെകുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടികളിലൊന്നാണ് ഖത്തല്‍ എയര്‍വേസ് മേധാവി അക്ബര്‍ അല്‍ ബേക്കറിനെ കുഴിയില്‍ ചാടിച്ചത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ വാര്‍ഷിക മീറ്റിംഗിന് സിഡ്‌നിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സംഘടനയുടെ പുതിയ ചെയര്‍മാനും അക്ബര്‍ അല്‍ ബേക്കര്‍ തന്നെയാണ്.

വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ് താന്‍ ഇരിക്കുന്ന സ്ഥാനമെന്നും വനിതകള്‍ക്ക് ഈ ജോലി ചെയ്യാന്‍ സാധിക്കില്ല, പുരുഷന് മാത്രമേ സാധിക്കൂ-ഖത്തര്‍ എയര്‍വേസ് സിഇഒയുടെ ഈ വാക്കുകളാണ് വന്‍ വിവാദമായി മാറിയത്. പ്രസ്താവനയെ സംഭവസ്ഥലത്ത് വെച്ചുതന്നെ മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ക്കുകയും ചെയ്തു.

ആഗോളതലത്തില്‍ ഖത്തര്‍ എയര്‍വേസിന് 46,000ത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 20,000ത്തോളം പേര്‍ സ്ത്രീകളാണ്. ഇത്തരമൊരുകമ്പനിയുടെ സിഇഒക്ക് ചേരാത്ത പ്രസ്താവനയാണ് അല്‍ ബേക്കര്‍ നടത്തിയതെന്നാണ് വിമര്‍ശനങ്ങള്‍

ഖത്തര്‍ എയര്‍വേസിന്റെ തൊഴില്‍ ശക്തിയില്‍ പകുതിയോളം സ്ത്രീകളാണെന്നതാണ് മറ്റൊരു വൈരുദ്ധ്യം. അങ്ങനെയുള്ള സ്ഥാപനത്തിന്റെ മേധാവി തന്നെയാണ് സ്ത്രീകളെ വിലകുറച്ചുകാണിക്കുന്ന പരാമര്‍ശവും നടത്തിയത്. സംഭവം വിവാദമായതോടെ ഒടുവില്‍ അക്ബറിന് മാപ്പ് പറയേണ്ടി വന്നു. ഖത്തര്‍ എയര്‍വേസ് അദ്ദേഹത്തിന്റെ പ്രസ്താവന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ പ്രസ്താവനയില്‍ അതീവമായി ഖേദം രേഖപ്പെടുത്തുന്നു. വനിതകളെ നേതൃസ്ഥാനങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്ന എന്റെ മാനേജ്‌മെന്റ് ശൈലിക്കും ട്രാക്ക്‌റെക്കോഡിനും വിരുദ്ധമാണ് ആ പ്രസ്താവന-അല്‍ ബേക്കര്‍ പറഞ്ഞു.

ഖത്തര്‍ എയര്‍വേസിലെ 44 ശതമാനത്തോളം ജീവനക്കാരും സ്ത്രീകളാണ്. അവരുടെ ആത്മാര്‍ത്ഥതയും നൈപുണ്യവും പ്രതിബദ്ധതയുമെല്ലാം ഏത് തലത്തിലുള്ള ജോലിയും അവര്‍ക്ക് ചെയ്യാമെന്ന് ബോധ്യപ്പെടുത്തുന്നതാണ്-അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഖത്തര്‍ എയര്‍വേസിന് 46,000ത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 20,000ത്തോളം പേര്‍ സ്ത്രീകളാണ്. വനിതാ പൈലറ്റുകളെ ജോലിക്ക് വെച്ച ആദ്യ വിമാന കമ്പനിയും ഖത്തര്‍ എയര്‍വേസ് ആണെന്നാണ് അല്‍ ബേക്കര്‍ അവകാശപ്പെട്ടത്. വനിതാ എന്‍ജിനീയര്‍മാരെ ട്രെയ്ന്‍ ചെയ്യിച്ച ആദ്യ സ്ഥാപനങ്ങളിലൊന്നും ഖത്തര്‍ എയര്‍വേസ് ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നിരവധി ഉന്നത സ്ഥാനങ്ങളില്‍ വനിതകളാണെന്നും സിഇഒ പറഞ്ഞു.

Comments

comments

Categories: Arabia