ഓണ്‍ലൈന്‍ നിയമനങ്ങള്‍ 7% വര്‍ധിച്ചു

ഓണ്‍ലൈന്‍ നിയമനങ്ങള്‍ 7% വര്‍ധിച്ചു

ന്യൂഡെല്‍ഹി: മേയ് മാസം രാജ്യത്ത് നടന്നിട്ടുള്ള ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 7 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലെ നിയമന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതാണ് പ്രധാനമായും ഓണ്‍ലൈന്‍ വഴിയുള്ള നിയമനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ജോബ് പോര്‍ട്ടലായ മോണ്‍സ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് മാസം മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് സൂചിക 276 എന്ന തലത്തിലാണുള്ളത്. മുന്‍ വര്‍ഷം മേയില്‍ ഇത് 258ല്‍ ആയിരുന്നു. മാനുഫാക്ച്ചറിംഗ് മേഖലയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7.7 ശതപ്രകമാനം വളര്‍ച്ച നേടികൊണ്ട് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇത് മേഖലയിലെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് മോണ്‍സ്റ്റര്‍ ഡോട്ട് കോം സിഇഒ അഭിജീത് മുഖര്‍ജി പറഞ്ഞു.
അതേസമയം, ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയില്‍ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 7.38 ശതമാനം ഇടിവാണുണ്ടായിട്ടുള്ളത്.

Comments

comments

Categories: Top Stories