ഗ്രീന്‍ കാര്‍ഡ്: ഇന്ത്യക്കാരുള്‍പ്പടെ പകുതിയിലേറെപ്പേരും വെയ്റ്റിംഗ് ലിസ്റ്റില്‍

ഗ്രീന്‍ കാര്‍ഡ്: ഇന്ത്യക്കാരുള്‍പ്പടെ പകുതിയിലേറെപ്പേരും വെയ്റ്റിംഗ് ലിസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വമായ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ഇന്ത്യക്കാരുള്‍പ്പടെ പകുതിയിലേറെപ്പോര്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവരില്‍ നാലില്‍ മൂന്ന് പേര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിദഗ്ധ പ്രൊഫഷണലുകള്‍, വ്യവസായികള്‍, നിക്ഷേപകര്‍ തുടങ്ങിയവരെല്ലാം ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2018 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 395,025 വിദേശികളാണ് തൊഴില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കാറ്റഗറിയില്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ചിരിക്കുന്നത്. ഇവരില്‍ 306.601 പേര്‍ ഇന്ത്യക്കാരാണെന്ന് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യുഎസ്‌സിഐഎസ്) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കുടിയേറ്റത്തിനായി അപേക്ഷകല്‍ അംഗീകരിച്ച സ്വതന്ത്ര ഗുണഭോക്താക്കള്‍ ഉള്‍പ്പെടാതെയാണ് ഈ കണക്കുകള്‍ എന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കുന്നു.

ചൈനക്കാരാണ് പട്ടികയില്‍ മുന്നിലുള്ളത്. 67,031 ചൈനക്കാരാണ് ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നത്. ഇന്ത്യയും ചൈനയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊരു രാജ്യങ്ങളിലും പതിനായിരത്തിനു മുകളില്‍ ആള്‍ക്കാര്‍ ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാല്‍വദോര്‍(7252), ഗ്വോട്ടിമാല(6,027), ഹോണ്ടൂറാസ്(5,402), ഫിലീപ്പിന്‍സ്(1,491), മെക്‌സിക്കോ(700), വിയറ്റ്‌നാം(521) എന്നിങ്ങനെയാമ് ഗ്രീന്‍കാര്‍ഡ് കാത്തിരിക്കുന്ന മറ്റ് രാജ്യങ്ങള്‍.

നിലവിലെ നിയമപ്രകാരം ഒരു വര്‍ഷം എഴ് ശതമാനത്തിനു മുകളില്‍ അതായത് ഒരു ലക്ഷത്തി ഇരുപതിനായിരം ഗ്രീന്‍കാര്‍ഡുകള്‍ മറ്റൊരു രാജ്യത്തിന്റെ പൗരന്മാര്‍ക്ക് നല്‍കില്ല. ഇതനുസരിച്ച് ഇന്ത്യക്കാര്‍ക്ക് നീണ്ട നാളുകള്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നു.

അതേസമയം, നാല്‍പ്പത്തിയഞ്ച് സതമാനത്തോളം ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബില്‍ നിയമമായാല്‍ ഇന്ത്യക്കാരായ ജോലിക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.

 

 

Comments

comments

Tags: Green Card