കാലഹരണപ്പെട്ട വാഹന ലൈസന്‍സ് പിടിക്കാന്‍ സ്മാര്‍ട്ട് കാമറകള്‍

കാലഹരണപ്പെട്ട വാഹന ലൈസന്‍സ് പിടിക്കാന്‍ സ്മാര്‍ട്ട് കാമറകള്‍

ദുബായ്: കാലഹരണപ്പെട്ട രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ പിടികൂടാന്‍ സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ദുബായ്. ജൂലൈ ഒന്നു മുതല്‍ സ്മാര്‍ട്ട് ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ കാലഹരണപ്പെട്ട വാഹനലൈസന്‍സുകള്‍ പിടിക്കപ്പെടും.

സ്മാര്‍ട്ട് കാമറകളിലൂടെയാണ് ഇവ സ്‌കാന്‍ ചെയ്യപ്പെടുന്നത്. ഇതിലൂടെ പോലീസിനു വാഹനങ്ങളെ പെട്ടന്ന് കണ്ടെത്താന്‍ സാധിക്കും. എമിറേറ്റിലെ ആഭ്യന്തര റോഡുകളില്‍ ഈ സംവിധാനം സജീവമാക്കുമെന്ന് പോലീസ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഖാലിദ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. ഈ സ്മാര്‍ട്ട് സിസ്റ്റം പോലീസിന്റെ സമയം ലാഭിക്കുമെന്നും ഗതാഗത സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുമെന്നും പോലീസിന് മറ്റ് ഗതാഗത കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 1 ന് കാലവധി കഴിഞ്ഞ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അത്തരം വാഹനങ്ങളില്‍ നിന്നും 500 ദിര്‍ഹം പിഴ ഈടാക്കുകയും ചെയ്യും. ഏഴ് ദിവസത്തേക്ക് വണ്ടി പിടിച്ചു വയ്ക്കും. ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം കുറച്ച് ട്രാഫിക് സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ ഈ ശ്രമം.

Comments

comments

Categories: Arabia, Auto, FK News
Tags: Dubai, License