യുഎഇയുടെ സ്വകാര്യ മേഖലയില്‍ അതിവേഗ വളര്‍ച്ച

യുഎഇയുടെ സ്വകാര്യ മേഖലയില്‍ അതിവേഗ വളര്‍ച്ച

കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചയാണ് യുഎഇയിലെ സ്വകാര്യ മേഖല രേഖപ്പെടുത്തുന്നത്

ദുബായ്: യുഎഇയുടെ എണ്ണ ഇതര സ്വകാര്യ മേഖല രേഖപ്പെടുത്തുന്നത് അതിവേഗ വളര്‍ച്ച. റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യുടെ പശ്ചാത്തലത്തിലാണ് മേഖല മികച്ച രീതിയില്‍ വളരുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചയാണ് യുഎഇയിലെ സ്വകാര്യ മേഖല രേഖപ്പെടുത്തുന്നത്.

എമിറേറ്റ്‌സ് എന്‍ബിഡിയുടെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സി(പിഎംഐ)ലും ഇത് പ്രകടമായി. ബിസിനസ് സാഹചര്യങ്ങളില്‍ വന്‍ കുതിപ്പ് വരുന്നതിന്റെ ലക്ഷണങ്ങളാണ് യുഎഇയിലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ദുബായിലെ എണ്ണ ഇതര മേഖലകളിലെ ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതിലും വര്‍ധനയുണ്ടായതായി എമിറേറ്റ്‌സ് എന്‍ബിഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നതെന്ന് റിപ്പോര്‍ട്ട് പറുന്നു. ദുബായ് എക്‌സ്‌പോ 2020-യുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ വേഗത കൂടുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഈ വര്‍ഷം ദുബായ് സമ്പദ് വ്യവസ്ഥ മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എക്‌സ്‌പോ 2020-മായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ മികച്ച നിക്ഷേപം വരുന്നുണ്ട്. ദുബായ് എക്‌സ്‌പോയോട് അനുബന്ധിച്ച് 42.5 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പുരോഗമിക്കുന്നതായയാണ് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നത്

ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ടെക്‌നോളജി, ടൂറിസം, റീട്ടെയ്ല്‍ തുടങ്ങിയ മേഖലകളില്‍ വമ്പന്‍ നിക്ഷേപം നടത്തുന്ന പദ്ധതികളാണ് ദുബായ് നടപ്പാക്കുന്നത്.

എക്‌സ്‌പോ 2020-മായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ മികച്ച നിക്ഷേപം വരുന്നുണ്ട്. ദുബായ് എക്‌സ്‌പോയോട് അനുബന്ധിച്ച് 42.5 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പുരോഗമിക്കുന്നതായയാണ് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

അടിസ്ഥാനസൗകര്യ, ഗതാഗത പദ്ധതികളില്‍ 17.4 ബില്ല്യണ്‍ ഡോളറാണ് നിക്ഷേപം വരുന്നത്. അതേസമയം ഹൗസിംഗുമായി ബന്ധപ്പെട്ട് 13.2 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം എക്‌സ്‌പോയുമായി ബന്ധപ്പെട്ട് നടക്കും. ഹോട്ടലുകള്‍, തീം പാര്‍ക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കണക്കാക്കിയിരിക്കുന്നത് 11 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ്.

അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസനവും എക്‌സ്‌പോ അനുബന്ധ പദ്ധതികളില്‍ പെടും. എട്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവിടുന്നത്.

2017ലെ കണക്കനുസരിച്ച് ദുബായ് എയര്‍പോര്‍ട്ടാണ് ലോകത്തെ ഏറ്റവും തിക്കേറിയ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. 88 ദശലക്ഷം പേരാണ് പോയ വര്‍ഷം വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. അതേസമയം അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പ്രതിവവര്‍ഷം 160 ദശലക്ഷം യാത്രികരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും.

2.9 ബില്ല്യണ്‍ ഡോളറിന്റെ പുതിയ മെട്രോ ലെയ്ന്‍ വികസിപ്പിക്കാനും ദുബായ് ശ്രമിക്കും. 500,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എക്‌സ്‌പോ 2020യ്ക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. ആറ് മാസം നീണ്ടു നില്‍ക്കുന്ന മെഗാ ഗ്ലോബല്‍ ഇവന്റുമായി ബന്ധപ്പെട്ട് ഗതാഗതം, റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലായാണ് വന്‍കിട പദ്ധതികള്‍ വരു്‌നനത്.

ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ എന്ന ദുബായിയുടെ ഏറെക്കാലമായി നിലനില്‍ക്കുന്ന വിശേഷണത്തിന്റെ പുതിയ തലമായിയിരിക്കും എക്‌സ്‌പോ 2020 അടയാളപ്പെടുത്തുകയെന്ന് തീര്‍ച്ച.

Comments

comments

Categories: Business & Economy
Tags: UAE