കുട്ടികള്‍ ഓണ്‍ലൈന്‍ ചൂതാട്ട കെണിയില്‍പ്പെടുന്നു

കുട്ടികള്‍ ഓണ്‍ലൈന്‍ ചൂതാട്ട കെണിയില്‍പ്പെടുന്നു

ലണ്ടന്‍: യുകെയില്‍ ഒരു പതിമൂന്നുകാരന്‍ പിതാവിന്റെ ബിസിനസ് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കായി ചെലവഴിച്ചത് 80000 പൗണ്ട്. വാര്‍ത്ത അറിഞ്ഞ പിതാവ് ഞെട്ടി. പരസ്യ ചിത്രങ്ങളിലൂടെയാണ് ഈ കുട്ടി ഇത്തരം പ്രവര്‍ത്തികള്‍ക്ക് അടിമയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പിതാവിന്റെ പേരിനൊപ്പം ഒരു ബെറ്റ് അക്കൗണ്ട് ഉണ്ടാക്കി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചൂതാട്ടത്തിനായുള്ള തുക ട്രാന്‍സ്ഫര്‍ ചെയ്യുകയാണുണ്ടായത്. ആഴ്ചയില്‍ നൂറുകണക്കിന് മത്സരങ്ങളിലാണ് ഈ കുട്ടി ഉള്‍പ്പെട്ടത്. ഓരോ തവണയും ഏകദേശം 3000 പൗണ്ടാണ് ചെലവഴിക്കപ്പെട്ടത്.

പുകവലി, മദ്യപാനം തുടങ്ങി ലഹരിപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് താന്‍ സ്വന്തമായി പണം ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്ന് കുട്ടി പറയുന്നു. അങ്ങനെയാണ് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ ആകര്‍ഷകമാവുന്നതും അതിന്റെ കെണിയില്‍ അകപ്പെടുന്നതും. പിതാവിന്റെ പേര്, വിലാസം, വയസ് എന്നിവ ഓണ്‍ലൈന്‍ ചൂതാട്ട മത്സരങ്ങള്‍ക്കായി നല്‍കി.

പ്രധാനമായും ആണ്‍കുട്ടികളെ ആകര്‍ഷിക്കും വിധമാണ് ചൂതാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അവരെ ഇതില്‍ കുടുക്കി വന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ പണം വാരുകയാണ് ചെയ്യുന്നത്. ഇതുവഴി കുടുംബങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതതയും ഉണ്ടാകുന്നു. 11 നും 16 നും ഇടയില്‍ പ്രായമുളള 25,000 കുട്ടികളാണ് യുകെ യില്‍ ചൂതാട്ടത്തിന് വിധേയരാക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന ഇത്തരം മത്സരങ്ങളും പ്രവര്‍ത്തനങ്ങളും കര്‍ശനമായി തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Comments

comments

Categories: FK News, World