ചില്ലറ വ്യാപാരത്തിന്റെ ഭാവി ഇ-കൊമേഴ്‌സല്ല, അത് ഇന്‍സ്റ്റാഗ്രാമാണ്

ചില്ലറ വ്യാപാരത്തിന്റെ ഭാവി ഇ-കൊമേഴ്‌സല്ല, അത് ഇന്‍സ്റ്റാഗ്രാമാണ്

1990-കളിലാണ് ഇ-കൊമേഴ്‌സ് എന്ന ആശയത്തിന് രൂപമെടുക്കുന്നത്. ആമസോണ്‍ പോലുള്ള അമേരിക്കന്‍ കമ്പനി ഇ-കൊമേഴ്‌സിന് പ്രചാരം വര്‍ധിപ്പിച്ചു. ചില്ലറ വ്യാപാര രംഗത്ത് ഇ-കൊമേഴ്‌സ് ഉണ്ടാക്കിയ വിപ്ലവം വളരെ വലുതാണ്. എന്നാല്‍ ചില്ലറ വ്യാപാരത്തിന്റെ ഭാവി ഇ-കൊമേഴ്‌സ് അല്ലെന്നാണ് ഏറ്റവും പുതിയ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. അത് സോഷ്യല്‍ മീഡിയയിലാണ്, പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമില്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താളിലുണ്ടായ വര്‍ധനയാണ് ഈ മാറ്റത്തിനു കാരണമായത്.

 

ഇ-കൊമേഴ്‌സിന്റെ ഭാവി ഓമ്‌നി ചാനലോ, പോപ്-അപ് ഷോപ്പുകളോ, ജിയോ-ഫെന്‍സ്ഡ് ഫഌഷ് സെയില്‍സോ അല്ല. ചില്ലറ വ്യാപാരത്തിന്റെ ഭാവി നമ്മളുടെ കൈത്തലത്തിലേക്കു ചുരുങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയ അടിസ്ഥാനമാക്കിയ ഭോഗപരത അഥവാ കണ്‍സ്യൂമറിസം, വളര്‍ന്നുവരുന്ന, ചെറുകിട ബ്രാന്‍ഡുകളെ പരിപോഷിപ്പിക്കുന്നതിനാല്‍, മേല്‍സൂചിപ്പിച്ച റീട്ടെയ്ല്‍ സംരംഭകര്‍ കമ്പ്യൂട്ടറിനെ പൂര്‍ണമായും ഒഴിവാക്കുകയാണ്. പകരം സ്മാര്‍ട്ട്‌ഫോണിലൂടെ മാത്രമായി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസം ദ്രുത ഗതിയിലാവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സംരംഭകരില്‍ സംഭവിച്ച വ്യതിയാനത്തിനുള്ള പ്രധാന രണ്ട് കാരണങ്ങളിലൊന്നു വീഡിയോയും, രണ്ട് ഇന്‍സ്റ്റാഗ്രാമുമാണ്. സമീപ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ എപ്രകാരം ഷോപ്പ് ചെയ്യണം എന്ന കാര്യത്തില്‍ വീഡിയോ, ഇന്‍സ്റ്റാഗ്രാം എന്നിവ ചെലുത്തിയ സ്വാധീനത്തിന് അസാമാന്യ വലുപ്പമുണ്ടായിരുന്നു. വന്‍കിട റീട്ടെയ്‌ലര്‍മാര്‍ ഇന്നു പരമ്പരാഗത രീതിയിലുള്ള ഡെസ്‌ക് ടോപ് ട്രാന്‍സാക്ഷനുകളെ ഒഴിവാക്കിയിരിക്കുകയാണ്. ഡെസ്‌ക് ടോപ് ട്രാന്‍സാക്ഷനുകള്‍ എന്ന് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്, ഡെസ്‌ക് ടോപ് കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന രീതിയെയാണ്.

ഓണ്‍ലൈന്‍ ചില്ലറ വ്യാപാര രംഗത്തു സംഭവിച്ച വ്യതിയാനത്തിനുള്ള പ്രധാന രണ്ട് കാരണങ്ങളിലൊന്നു വീഡിയോയും, രണ്ട് ഇന്‍സ്റ്റാഗ്രാമുമാണ്. സമീപ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ എപ്രകാരം ഷോപ്പ് ചെയ്യണം എന്ന കാര്യത്തില്‍ വീഡിയോ, ഇന്‍സ്റ്റാഗ്രാം എന്നിവ ചെലുത്തിയ സ്വാധീനത്തിന് അസാമാന്യ വലുപ്പമുണ്ടായിരുന്നു.

2016 ഓഗസ്റ്റില്‍, ഒരു ബ്രാന്‍ഡിന്റെ റീട്ടെയ്ല്‍ സൈറ്റിലേക്കു ഫോണ്‍ ആപ്പ് ഉപയോഗിച്ചു യൂസര്‍മാര്‍ക്ക് ക്ലിക്ക് ചെയ്ത് പ്രവേശിക്കാനുള്ള സൗകര്യം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. വീഡിയോയ്ക്ക് അനുയോജ്യമെന്നു വിശേഷിപ്പിക്കുന്ന, സ്‌നാപ്ചാറ്റിലുള്ളതു പോലുള്ള Stories എന്നൊരു താത്ക്കാലിക പോസ്റ്റുകളുടെ ഫീഡും (ഫേസ്ബുക്കിലെ ന്യൂസ് ഫീഡ് പോലുള്ളത്) ഇന്‍സ്റ്റാഗ്രാം ഫീച്ചറായി കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നീട് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജെ.ക്രൂ, മേസീസ് & വാര്‍ബി പാര്‍ക്കര്‍ പോലുള്ള 20-ാളം തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് ഉത്പന്നങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ടാഗ് ചെയ്യാനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാം അനുവദിച്ചു നല്‍കുകയുണ്ടായി. ഇതിലൂടെ കമ്പനികളുടെ ഓണ്‍ലൈന്‍ സ്റ്റോറുകളിലേക്കു യൂസര്‍മാര്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യവും ലഭ്യമാക്കി. യൂസര്‍മാര്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ആഡ് ചെയ്യാനുള്ള ഫീച്ചര്‍ ഈ വര്‍ഷം മേയ് മാസം മുതല്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുകയുമുണ്ടായി.
Salesforce.com എന്ന അമേരിക്കന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനി പറയുന്നത്, ഡിജിറ്റല്‍ ചില്ലറ വ്യാപാരത്തിന്റെ അഞ്ച് ശതമാനം ഇപ്പോള്‍ സംഭാവന ചെയ്യുന്നതു സോഷ്യല്‍ മീഡിയ ആണെന്നാണ്. ViSenze എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിഷ്വല്‍ സെര്‍ച്ച് & ഇമേജ് റെക്കഗ്നിഷന്‍ സൊല്യൂഷന്‍സ് കമ്പനി കണ്ടെത്തിയിരിക്കുന്നത്, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മൂന്നില്‍ ഒരാള്‍ ഓരോ മാസവും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, പിന്‍ഇന്ററസ്റ്റ്, സ്‌നാപ്ചാറ്റ് എന്നിവയിലൊന്നിലൂടെ പര്‍ചേസ് നടത്തുന്നുണ്ടെന്നാണ്. ചെറുപ്പക്കാരെ മാത്രം ലക്ഷ്യം വച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ബെല്‍മിറാസ് പോലുള്ള കമ്പനികള്‍ പറയുന്നത് സോഷ്യല്‍ മീഡിയ വഴിയുള്ള തങ്ങളുടെ വില്‍പന പ്രതീക്ഷയേകുന്നതാണെന്നാണ്. അനീസ ഖെലോഫി എന്ന ഇന്‍സ്റ്റാഗ്രാമിലെ സെന്‍സേഷന്‍ പറയുന്നത് അവരുടെ കമ്പനിയുടെ വരുമാനത്തിന്റെ 90 ശതമാനവമെത്തുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണെന്നാണ്.1,19,000 ഫോളോവേഴ്‌സുണ്ട് അനീസ ഖെലോഫിക്ക്. അനീസയെ പോലുള്ള ഇ-കൊമേഴ്‌സ് ഭീമന്മാരാകാന്‍ കൊതിക്കുന്നവരെ പിന്തുണയ്ക്കുന്ന ഇന്‍സ്റ്റാഗ്രാം പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ഉല്‍പ്പന്നങ്ങളുടെ വില്‍പന ഐ ഫോണ്‍ ഉപയോഗിച്ചു മാത്രം നടത്താന്‍ സാധിക്കുന്ന തരത്തിലേക്കു മാറ്റിയെടുക്കാനും ആഗ്രഹിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഉയര്‍ന്നുവരുന്ന ഡിസൈനര്‍മാരെ കണ്ടെത്താന്‍ ഉപഭോക്താവിനെ സഹായിക്കുന്ന Tictail എന്ന സോഷ്യല്‍ ഷോപ്പിംഗ് വെബ്‌സൈറ്റ് സമീപകാലത്ത് അവരുടെ പ്ലാറ്റ്‌ഫോം നവീകരിക്കുകയുണ്ടായി. ഉത്പന്നം അല്ലെങ്കില്‍ വസ്തു വില്‍പന നടത്തുന്നയാള്‍ക്ക് ഇന്‍സ്റ്റാഗ്രാമിന്റെ Story forum ത്തിലേക്ക് നേരിട്ട് പോസ്റ്റ് ചെയ്യാന്‍ അനുവാദം നല്‍കുന്ന സംവിധാനമൊരുക്കി കൊണ്ടാണ് നവീകരണം നടത്തിയത്. ഉപഭോക്താവിനു ഷിപ്പിംഗ് കോസ്റ്റ് (ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഉപഭോക്താവിന് എത്തിക്കാന്‍ ആവശ്യമായി വരുന്ന ചെലവ്) മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന സംവിധാനവും നവീകരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുകയുണ്ടായി. ഉത്പന്നത്തിന്റെ വീഡിയോ രൂപത്തിലുള്ള പട്ടിക (വീഡിയോ പ്രൊഡക്റ്റ് ലിസ്റ്റിംഗ്) നേരിട്ട് പോസ്റ്റ് ചെയ്യാന്‍ വില്‍പനക്കാരനെ അനുവദിക്കുന്ന ഫീച്ചര്‍ Tictail അനുവദിച്ചതോടെ, ഈ സൈറ്റില്‍ പ്രവേശിക്കുന്നവരുടെ എണ്ണം നാല് മടങ്ങായി വര്‍ധിച്ചെന്ന് സിഇഒ കാള്‍ റിവേറ പറഞ്ഞു.

ഡിജിറ്റല്‍ ചില്ലറ വ്യാപാരത്തിന്റെ അഞ്ച് ശതമാനം ഇപ്പോള്‍ സംഭാവന ചെയ്യുന്നതു സോഷ്യല്‍ മീഡിയ ആണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മൂന്നില്‍ ഒരാള്‍ ഓരോ മാസവും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, പിന്‍ഇന്ററസ്റ്റ്, സ്‌നാപ്ചാറ്റ് എന്നിവയിലൊന്നിലൂടെ പര്‍ചേസ് നടത്തുന്നുണ്ടെന്നു സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി.

18 മാസത്തിനിടെ, മൊബൈല്‍ വഴിയുള്ള പര്‍ചേസുകള്‍ 40 ശതമാനത്തില്‍നിന്നും 70 ശതമാനമായി വര്‍ധിച്ചെന്നു കണ്ടെത്തിയതോടെ, Tictail അവരുടെ റീട്ടെയ്ല്‍ വ്യാപാരത്തിന്റെ ശൈലി തന്നെ മാറ്റി. അതായത് ഇന്‍സ്റ്റാഗ്രാം വഴിയുള്ള വില്‍പനയ്ക്ക് പ്രാധാന്യം കൈവന്നതോടെ, കമ്പനി ആ രീതി പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു ചുരുക്കം. ഇന്റര്‍നെറ്റ് റീട്ടെയ്ല്‍ അഥവാ ഓണ്‍ലൈന്‍ ചില്ലറ വ്യാപാര മേഖലയെ സ്വാധീനിക്കാന്‍ മൊബൈല്‍ ടെക്‌നോളജി വിഷ്വലുകളെ (വീഡിയോ ആകാം, സ്റ്റില്‍ ഫോട്ടോയുമാകാം) ഇന്ന് പ്രാപ്തമായിരിക്കുന്നു. Tictail ന്റെ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് Shopifyയും. ആറ് ലക്ഷത്തിലേറെ വരുന്ന വ്യാപാരികളെ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സ്റ്റോറാണ് ഷോപ്പിഫൈ. ഒക്ടോബറില്‍ ഇന്‍സ്റ്റാഗ്രാമുമായി സഹകരിച്ച് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ഷോപ്പിഫൈ.

Comments

comments

Categories: Tech, Top Stories
Tags: Instagram